കൊളംബോ: ലോകകപ്പ് ഫൈനലില്‍ ഇന്ത്യയോടേറ്റ തോല്‍വിയെ തുടര്‍ന്ന് ലങ്കന്‍ ക്യാപ്റ്റന്‍ കുമാര സംഗക്കാര സ്ഥാനമൊഴിഞ്ഞു. എന്നാല്‍ കളിക്കാരനെന്ന നിലയില്‍ ടീമില്‍ തുടരുമെന്നും സംഗ വ്യക്തമാക്കിയിട്ടുണ്ട്. ട്വന്റി-20ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും സംഗ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇംഗ്ലണ്ടിനെതിരേയും ആസ്ട്രേലിയക്കെതിരേയും നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ടീമിനെ നയിക്കാമെന്ന് സംഗക്കാര സമ്മതിച്ചിട്ടുണ്ട്. തിലകരത്നെ ദില്ഷനായിരിക്കും ശ്രീലങ്കയുടെ പുതിയ ക്യാപ്റ്റന്റെ റോളില്‍ വരികയെന്നാണ് റിപ്പോര്‍ട്ട്. തിലന്‍ സമരവീര ടെസ്റ്റ് ക്യാപ്റ്റനായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
ആസ്ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗും, ദക്ഷിണാഫ്രിക്കന്‍ നായകന് സ്മിത്തും ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ വെട്ടോറിയും ലോകകപ്പ് തോല്‍വികളെത്തുടര്‍ന്ന് ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല