2011ലും യുകെയിലെ ഭവന വിലയില്‍ ഇടിവുണ്ടാവുമെന്ന് റിപ്പോര്‍ട്ട്. രണ്ട് ശതമാനം ഇടിവാണ് ഭവനവിലയില്‍ ഉണ്ടാവുകയെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതേസമയം വേണ്ടത്ര വീടുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമല്ലാത്തതിനാല്‍ വലിയ ഇടിവ് പെട്ടെന്ന് ഉണ്ടാവില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഭൂമിവിലയും അടുത്ത ആറുമാസത്തേക്ക് ഇടിവായിരിക്കും. ആവശ്യത്തിന് ഭൂമി വാങ്ങാന്‍ ഇല്ലാത്തതാണ് മാര്‍ക്കറ്റിന് പ്രതീക്ഷ നല്‍കുന്നത്. 2011 അവസാനത്തോടെ വീടുകളുടെയും ഭൂമിയുടെയും വില സ്ഥിരപ്പെടുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.
സര്‍ക്കാരിന്റെ ചെലവ് ചുരുക്കല്‍ റിയല്‍ എസ്റ്റേറ്റ് മേഖലയെയും ബാധിക്കുമെന്നാണ് കരുതപ്പെടുന്നത്. തൊഴില്‍നഷ്ടപ്പെടുന്ന മിക്കവരും പുതിയ ഭൂമിയോ വീടോ വാങ്ങാന്‍ തയ്യാറാവില്ല. മോര്‍ട്ട്ഗേജിന്റെ ലഭ്യത കുറഞ്ഞതാണ് മാര്‍ക്കറ്റിനെ പിന്നോട്ടടിക്കുന്ന മറ്റൊരു കാരണം.2011ല്‍ 33,000 ആളുകള്‍ യുകെയില്‍ ഭവനരഹിതരാവുമെന്നാണ് റിപ്പോര്‍ട്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല