മുംബൈ: ഇന്ത്യ ലോകകപ്പ് ജയിച്ചാല്‍ പരസ്യമായി തുണിയുരിയുമെന്ന് പ്രഖ്യാപിച്ച് വാക്ക് മാറ്റിയ പൂനം പാണ്ഡെ ആശുപത്രിയില്‍. കിഡ്നിയിലെ കല്ല് ഓപറേഷന് ചെയ്ത് നീക്കുവാനായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് പൂനവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
‘ തിങ്കളാഴ്ച രാത്രിയോടെയാണ് പാണ്ഡെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കിഡ്നിക്ക് അസുഖം ബാധിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രിയോടെ അവര്‍ ഡിസ്ചാര്‍ജ് ചെയ്യുമെന്നാണ് കരുതുന്നത്’- പാണ്ഡെയുടെ വക്താവ് അറിയിച്ചു.
ഇന്ത്യ കപ്പ് നേടിയാല്‍ തുണിയുരിയുമെന്ന് പ്രഖ്യാപിച്ച പാണ്ഡെ പിന്നീടത് ഇന്ത്യന്‍ താരങ്ങള്‍ക്ക് മുമ്പില്‍ എന്ന് മാറ്റുകയായിരുന്നു. ഇപ്പോള്‍ ഇതിനായി ബി.സി.സി.ഐയുടെ അനുമതി കാത്തിരിക്കയാണ് പാണ്ഡെയെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല