ജോസ് മാത്യു, ലിവര്‍പൂള്‍
സമാധാനത്തിന്റെയും ശാന്തിയുടെയും ദൂതുമായി ബേത്ലഹേമിലെ കാലിതൊഴുത്തില് ഭൂജാതനായ ലോകരക്ഷിതാവായ ക്രിസ്തുയേശുവിന്റെ തിരുപിറവി ലോകം മുഴുവനും ആഘോഷിക്കുമ്പോള്‍ യു.കെ.യിലും യാക്കോബായ സഭ നോമ്പും പ്രാര്‍ത്ഥനയുമായി ക്രിസ്മസ് ആഘോഷിക്കുന്നു. യാക്കോബായ സഭയൂടെ യു.കെ. റീജിയണിലെ വിവിധ ദൈവാലയങ്ങളില്‍ താഴപ്പറയുന്ന പ്രകാരം ഈവര്‍ഷത്തെ ക്രിസ്മസ് നവവല്‍സര പരിപാടികള്‍ നടത്തപ്പെടുന്നു.
ലെസ്റ്റര്‍ , സെന്റ് തോമസ്സ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് ഇടവക പള്ളിയില്‍ ഡിസം.ബര് 24 നു വെള്ളിയാഴ്ച വൈകിട്ട് 6.30 നു വികാരി ഫാ. രാജു ചെറുവിള്ളിയുടെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും ക്രിസ്മസിന്റെ പ്രത്യേക ശുശ്രൂഷകളും നടത്തപ്പെടുന്നു. കുട്ടികള്‍ക്കായി സമ്മാനങ്ങളും ഒരുക്കിയിരിക്കുന്നു. ജനുവരി ഒന്നിനു രാവിലെ 10.00 മണിക്ക് നവവല്‍സര പ്രത്യേക ശുശ്രൂഷകള്‍ ഉണ്ടായിരിക്കും.
ബെല്‍ഫാസ്റ്റ്, സെന്റ് ഇഗ്നാത്തിയോസ് ഏലിയാസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് ഇടവക പള്ളിയില്‍ ഡിസംബര്‍ 24നു വെള്ളിയാഴ്ച വൈകിട്ട് നാലിനു വികാരി ഫാ. തോമസ്സ് പുതിയാമഠത്തിലിന്റെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും, ക്രിസ്മസിന്റെ പ്രത്യേക നവവല്‍സര പ്രത്യേക ശുശ്രൂഷകളും നടത്തുന്നു.
ലിവര്‍പൂള്‍, സെന്റ് മേരീസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് ഇടവക പള്ളിയില്‍ ഡിസംബര്‍ 24നു വെള്ളിയാഴ്ച വൈകിട്ട് നാലിനു ഫാ. പ്രിന്‍സ് പൗലോസിന്റെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും, ക്രിസ്മസിന്റെ പ്രത്യേക നവവല്‍സര പ്രത്യേക ശുശ്രൂഷകളും നടത്തപ്പെടുന്നു. ക്രിസ്മസ് കരോളും, കുട്ടികള്‍ക്കായി സമ്മാനങ്ങളും ഒരുക്കിയിരിക്കുന്നു. നവവല്‍സര പ്രത്യേക പ്രാര്‍ഥന ഡിസംബര്‍ 31 നു രാത്രി ഒമ്പതു മണിക്ക് ഉണ്ടായിരിക്കും.
നുകാസില്, മോര് ഗ്രിഗോറീയോസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് ഇടവക പള്ളിയില്‍ ഡിസംബര്‍ 24നു വെള്ളിയാഴ്ച വൈകിട്ട് നാലു മണിക്ക് വികാരി ഫാ. പീറ്റര്‍ കുര്യാക്കോസ്സിന്റെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും ക്രിസ്മസിന്റെ പ്രത്യേക നവവല്‍സര പ്രത്യേക ശുശ്രൂഷകളും നടത്തപ്പെടുന്നു.
ബ്രിസ്റ്റൊള്‍, എല്‍ദൊ മോര് ബെസേലിയോസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് ഇടവക പള്ളിയില്‍ ഡിസംബര്‍ 24 വെള്ളിയാഴ്ച വൈകിട്ട് നാലിന് ഫാ. ബിജു ചിറത്തിലാട്ടിന്റെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും ക്രിസ്മസിന്റെ പ്രത്യേക നവവല്‍സര പ്രത്യേക ശുശ്രൂഷകളും നടത്തപ്പെടുന്നു.
ബേസിങ്ങ് സ്റ്റോക്ക് സെന്റ് ജോര്‍ജ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് ഇടവകയില്‍ ഡിസം.ബര് 24 നു വൈകിട്ട് നാലു മണിക്ക് അഭിവന്ദ്യ അയൂബ് മോര് സില്‍വാനിയോസ് തിരുമേനിയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും ക്രിസ്മസിന്റെ പ്രത്യേക നവവല്‍സര പ്രത്യേക ശുശ്രൂഷകളും നടത്തപ്പെടുന്നു. കുര്‍ബ്ബാനക്കുശേഷം സണ്ഡേസ്കൂള് കുട്ടികളുടെ കലാപരിപാടികളും, ക്രിസ്മസ് ഡിന്നറും ഒരുക്കിയിരിക്കുന്നു.
ഒക്സ്ഫോര്‍ഡ് സെന്റ് പീറ്റര്‍ ആന്റ് സെന്റ് പോള്‍ യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് ഇടവകയില്‍ ഡിസംബര്‍ 24 വൈകിട്ട് 7.30 നു വികാരി ഫാ. ഗീവര്‍ഗ്ഗീസ് തസ്ഥായത്തിന്റെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും, ക്രിസ്മസിന്റെ പ്രത്യേക നവവല്‍സര പ്രത്യേക ശുശ്രൂഷകളും, ക്രിസ്മസ് സന്ദേശവും. തുടര്‍ന്നു ക്രിസ്മസ് കരോളും ഉണ്ടായിരിക്കും.
മാന്ചെസ്റ്റെര്, സെന്റ് മേരീസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് ഇടവക പള്ളിയില്‍ ഡിസംബര്‍ 25 നു രാവിലെ 10 മണിക്ക് ഫാ. പ്രിന്‍സ് പൗലോസിന്റെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും ക്രിസ്മസിന്റെ പ്രത്യേക നവവല്‍സര പ്രത്യേക ശുശ്രൂഷകളും നടത്തപ്പെടുന്നു.
ലീഡ്സില്‍ സെന്റ് ജോര്‍ജ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് ഇടവകയില്‍ ക്രിസ്തുമസ്സ് വിവിധ പരിപാടികളോടുകൂടി ആഘോഷിക്കുന്നു. ഡിസംബര്‍ 25 രാവിലെ 9.30 നു വികാരി ഫാ. പീറ്റര്‍ കുര്യാക്കോസ്സിന്റെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും ക്രിസ്മസിന്റെ പ്രത്യേക ശുശ്രൂഷകളും നടത്തപ്പെടുന്നു. തുടര്‍ന്നു ക്രിസ്മസ് കരോളും ഒരുക്കിയിരിക്കുന്നു.
പോര്ട്ട്സ്മൊത്, സെന്റ് തോമസ്സ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് ഇടവക പള്ളിയില്‍ ഡിസംബര്‍ 25നു 12 മണിക്ക് വികാരി ഫാ. ഗീവര്‍ഗ്ഗീസ് തസ്ഥായത്തിന്റെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും, ക്രിസ്മസിന്റെ പ്രത്യേക ശുശ്രൂഷകളും നടത്തപ്പെടുന്നു.
അബര്‍ദീന്‍, സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്സ് ഇടവകയില്‍ ഡിസംബര്‍ 31 നു ആറു മണിക്ക് വികാരി ഫാ. തോമസ്സ് പുതിയാമഠത്തിലിന്റെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും, നവവല്‍സര പ്രത്യേക ശുശ്രൂഷകളും നടത്തപ്പെടുന്നു.
ഈസ്റ്റ്ബോണ്‍ സെന്റ് ഗ്രിഗോറീയോസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് ഇടവകയില്‍ ജനുവരി ഒന്നിനു വൈകിട്ട് ആറു മണിക്ക് വികാരി ഫാ. രാജു ചെറുവിള്ളിയുടെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും നവവല്‍സര പ്രത്യേക ശുശ്രൂഷകളും നടത്തപ്പെടുന്നു. കുട്ടികളുടെ കലാ പരിപാടികളും ഉണ്ടായിരിക്കും.
ബിര്‍മിഗാം, സെന്റ് ജോര്‍ജ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് ഇടവക പള്ളിയില്‍ ജനുവരി രണ്ടിനു വൈകിട്ട് ആറു മണിക്ക് വികാരി ഫാ. തോമസ്സ് പുതിയാമഠത്തിലിന്റെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും നവവല്‍സര പ്രത്യേക ശുശ്രൂഷകളും നടത്തപ്പെടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല