ഐപിഎല്‍ പൂരത്തിനായി കൊച്ചിയുടെ കൊമ്പന്മാര് അരയുംതലയും മുറുക്കി കളത്തിലിറങ്ങി. ബാറ്റിങ് വെടിക്കെട്ടിന്റെ ഐപിഎല്‍ പൂരത്തിന് കൊച്ചിയും വേദിയാകുമ്പോള്‍ മലയാളിയ്ക്ക് ആര്ത്തുവിളിയ്ക്കാന് സ്വന്തമായൊരു പടയുണ്ട്. അതേ കേരളത്തിന്റെ സ്വന്തം കൊച്ചി ടസ്ക്കേഴ്സിന്റെ ഔദ്യോഗിക അവതരണം ബുധനാഴ്ചയാണ് അരങ്ങേറിയത്. കൊച്ചി ടീം ഉടമകളായ കൊച്ചി ക്രിക്കറ്റ് െ്രെപവറ്റ് ലിമിറ്റഡിലെ അംഗങ്ങളും കെ.സി.എ ഭാരവാഹികളും ക്രിക്കറ്റ് ആരാധകരും അണിനിരന്ന പ്രൗഢഗംഭീര ചടങ്ങിലായിരുന്നു കളിക്കാരെ അവതരിപ്പിച്ചത്.\ടീമിന് ആശംസ നേരാന്‍ സിനിമാ താരം ജയറാമും മകന് കാളിദാസും എത്തി. ചടങ്ങില്‍ ടീമിന്റെ പ്രിയദര്ശന് തയ്യാറാക്കിയ പ്രമോഷനല്‍ വീഡിയോയും ലോഗോയും പ്രകാശനം ചെയ്തു.
കൊമ്പന്മാരുടെ ടീമിനെ പ്രതിനിധീകരിച്ച് ആദ്യമെത്തിയത് മുതിര്‍ന്ന ഇന്ത്യന്‍ താരം വിവിഎസ്. ലക്ഷ്മണ്. പിന്നാലെ പാര്‍ഥിവ് പട്ടേല്‍. തുടര്‍ന്ന് വെടിക്കെട്ട് ബാറ്റ്സ്മാന് ബ്രണ്ടന്‍ മക്കല്ലം, ആസ്ട്രേലിയന്‍ താരങ്ങളായ ബ്രാഡ് ഹോഡ്ജ്, മൈക്കിള്‍ ക്ലിങ്ങര്‍, ആര്.പി. സിങ്, രമേശ് പവാര്‍, വിനയ്കുമാര്‍, സ്റ്റീഫന്‍ ഒ. കീഫ്, രവീന്ദ്ര ജഡേജ, കേരള താരങ്ങളായ റൈഫി വിന്‍സന്റ് ഗോമസ്, പി. പ്രശാന്ത് തുടങ്ങി 21 താരങ്ങള്‍. ടീം കോച്ച് ജഫ് ലോസണ്, ടീം ഉടമകള്‍, സപ്പോര്‍ട്ടിങ് സ്റ്റാഫുകള്‍ എന്നിവരും ഒപ്പംചേര്‍ന്നു. മലയാളത്തിന്റെ ദേശീയ താരം ശ്രീശാന്ത്, ടീമിനെ നയിക്കുന്ന ശ്രീലങ്കന്‍ താരം മഹേല ജയവര്‍ധനെ, മുത്തയ്യ മുരളീധരന്, തിസര പെരേര, ജോണ്‍ ഹാസ്റ്റിങ്സ്, സ്റ്റീവന്‍സ് മിത്ത് എന്നിവര്‍ ചടങ്ങിനെത്തിയില്ല. ഐ.പി.എല്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കേണ്ടതിനാല്‍ ക്യാപ്റ്റന്‍ മഹേല ജയവര്‍ധനെ വെള്ളിയാഴ്ചക്ക് ശേഷമേ ടീമിനൊപ്പം ചേരു. മറ്റ് താരങ്ങള്‍ വ്യാഴാഴ്ച കൊച്ചിയിലെത്തും. കൊച്ചി ടീം: മഹേലാ ജയവര്‍ധന (ക്യാപ്റ്റന്‍), വി.വി.എസ്. ലക്ഷ്മണ്, ബ്രാഡ് ഹോഡ്ജ്, ഒവെയ്സ് ഷാ, മൈക്കിള്‍ ക്ലിങ്ങര്‍ (ബാറ്റ്സ്മാന്മാര്), മുത്തയ്യ മുരളീധരന്, ശ്രീശാന്ത്, ആര്.പി. സിങ്, രമേശ് പവാര്‍, വിനയ്കുമാര്‍, സ്റ്റീഫന്‍ ഒ കീഫ് (ബൗളര്‍മാര്‍), രവീന്ദ്ര ജഡേജ, സ്റ്റീവന്‍ സ്മിത്ത്, തിസര പെരേര, ജോണ്‍ ഹാസ്റ്റിങ്സ് (ഓള് റൗണ്ടര്‍മാര്‍), ബ്രണ്ടന്‍ മക്കല്ലം, പാര്‍ഥിവ് പട്ടേല്‍ (വിക്കറ്റ് കീപ്പര്‍മാര്‍). പുറമേ 10 പ്രാദേശിക താരങ്ങളും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല