സൗന്ദര്യം സംരക്ഷിക്കാനായി ശരീരമാകെ സര്‍ജറി നടത്തിയ സ്ത്രീ ലണ്ടനില്‍ ജീവിക്കുന്നുവെന്ന് വ്യക്തമായി. 52 തവണയായി സര്‍ജറി നടത്തിയ സിന്‍ഡി ജാക്സണ് ഇതുവരെയായി ചിലവായത് 61,000 പൗണ്ടാണ്.
52 തവണ ഓപ്പറേഷന് നടത്തിയെങ്കിലും 14 തവണമാത്രമാണ് ഫുള്‍ സ്കേല്‍ ഓപ്പറേഷന് നടന്നതെന്ന് ജാക്സണ് പറയുന്നു. ഐ ലിഫ്റ്റ്, മൂക്ക്, മുഖം, കവിള്, ചുണ്ട്, കോസ്മെറ്റിക് ഡെന്‍ഡിസ്ട്രി, താടിയെല്ല്, മാറിടം, രോമം, ലേസര്‍ ട്രീറ്റ്മെന്റ് തുടങ്ങി ഒരുവിധം എല്ലാ ശസ്ത്രക്രിയകളും ജാക്സണ് നടത്തിക്കഴിഞ്ഞു. എന്നാല്‍ ലോകറെക്കോര്‍ഡിനു വേണ്ടിയല്ല താന്‍ ശസ്ത്രക്രിയകള്‍ നടത്തിയതെന്നാണ് ജാക്സണ് പറയുന്നത്.
സൗന്ദര്യം നിലനിര്‍ത്താന്‍ താന്‍ ശ്രമിക്കുകയായിരുന്നുവെന്നും അത് റെക്കോര്‍ഡായി മാറുകയായിരുന്നുവെന്നും ജാക്സണ് അഭിപ്രായപ്പെട്ടു. ഏറ്റവും നാച്ചുറല്‍ ലുക്ക് ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ആളാണ് താനെന്നും ആരും തന്നെനോക്കി മോശം അഭിപ്രായം പറയരുതെന്ന് ആഗ്രഹിക്കുന്നതിനാലാണ് സര്‍ജറിക്കു വിധേയയായതെന്നും ജാക്സണ് പറഞ്ഞു. കൈകളിലെ കൊളാജന്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനുള്ള ശസ്ത്രക്രിയയാണ് ഏറ്റവും പുതുതായി നടത്തിയിട്ടുള്ളത്.
എപ്പോഴും ചെറുപ്പക്കാരിയായി ജീവിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും തന്റെ പഴയമുഖം കാണാന്‍ ആഗ്രഹിക്കുന്നില്ലെന്നും ജാക്സണ് പറഞ്ഞു. മാതാപിതാക്കളെപ്പോലെതന്നെ കുട്ടികളും ഉണ്ടാകണമെന്ന് ശാഠ്യം പിടിക്കുന്നത് ശരിയല്ലെന്നും മെഡിക്കല്‍ മേഖല ഏറെ പുരോഗതി പ്രാപിച്ചുവെന്നും 55 കാരിയായി ഈ സുന്ദരി പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല