ഷെഫില്‍ഡ് കാത്തലിക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ഏകദിന ധ്യാനം 8-ാം തിയ്യതി വെള്ളിയാഴ്ച നടക്കും. സെന്റ് പാട്രിക് കാത്തലിക് ചര്‍ച്ചില്‍ വൈകുന്നേരം 5 മുതല്‍ രാത്രി 10 വരെയാണ് ധ്യാനം നടക്കുക. ഗ്ലാസ്‌ഗോ അതിരൂപതാ സിറോ മലബാര്‍ ചാപ്ലിയിന്‍ ഫാ.ജോയി ചെറാടിയില്‍ ധ്യാനത്തിന് നേതൃത്വം നല്‍കും. കുരിശിന്റെ വഴിയോടെയാണ് ധ്യാനം ആരംഭിക്കുക. തഥവസരത്തില്‍ കാലം ചെയ്ത സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്റെ ആത്മശാന്തിക്കായി പ്രത്യേക പ്രാര്‍ത്ഥനകളും ദിവ്യബലിയും നടക്കും.
ജീസസ് യൂത്ത് ടീമിന്റെ ആഭിമുഖ്യത്തില്‍ ഒരാഴ്ചക്കാലം തുടര്‍ച്ചയായി നടക്കുന്ന ദിവ്യകാരുണ്യ ആരാധന ഏപ്രില്‍ 11ന് രാവിലെ 9ന് ആരംഭിക്കും. ഷെഫില്‍ഡ് സെന്റ് പാട്രിക് കാത്തലിക് ചര്‍ച്ചിലാണ് ആരാധന നടക്കുക. ഏപ്രില്‍ 17 ഓശാന ഞായറാഴ്ച രാവിലെ 10.30നാവും ആരാധന സമാപിക്കുക. ധ്യാനത്തിലും ദിവ്യകാരുണ്യ ആരാധനയിലും പങ്കുകൊണ്ട് ക്രൈസ്തവ വിശ്വാസത്തെ ശക്തപ്പെടുത്തുന്നതിനും, ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനും ഷെഫില്‍ഡിലും പരിസര പ്രദേശങ്ങളിലുമുള്ളവരെ ഭാരവാഹികള്‍ സ്വാഗതം ചെയ്തു.
പള്ളിയുടെ വിലാസം:
St. Patricks Catholic Church
Sheeffield Lane Top, S50QF
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല