ആരാധകര്‍ ഇങ്ങനെ ഇഷ്ടപ്പെടാന്‍ തുടങ്ങിയാല്‍ വിദ്യാബാലന് പെട്ട് പോകും. ചുമ്മാ കത്തും കവിതയും ഒക്കെ കൊടുത്താല്‍ പോട്ടെന്നു വയ്ക്കാം. ഇതിപ്പോള്‍ ഒപ്പം വിലപിടിപ്പുള്ള സമ്മാനം കൂടി ഉണ്ടാകുമ്പോള്‍ വേണ്ടെന്നു പറയുന്നതെങ്ങിനെ?
കഴിഞ്ഞ ദിവസം ഒരു ആരാധകന് വിദ്യക്ക് വജ്രമോതിരമാണ് നല്‍കിയത്. അഹമ്മദാബാദിലെ ഗുല്‍മോഹര്‍ മാളില്‍ തന്റെ അടുത്ത ചിത്രമായ ‘നോ വണ്‍ കില്‍ഡ് ജസീക്ക’ യുടെ പ്രചാരണത്തിന് എത്തിയ താരത്തിന് ആരാധകന് വജ്രമോതിരം സമ്മാനിക്കുകയായിരുന്നു. വജ്രമോതിരത്തിനൊപ്പം മനോഹരമായ ഒരു കവിതയും സമ്മാനിച്ചു. കവിത തന്നെപ്പറ്റി ഉള്ളതാണോ എന്ന് വിദ്യ വെളിപ്പെടുത്തിയിട്ടില്ല. എന്തായാലും കവിത തനിക്ക് ഇഷ്ടപ്പെട്ടതായി വിദ്യാബാലന് പറഞ്ഞു.
ഇതാദ്യമായിട്ടല്ല ആരാധകരില്‍ നിന്ന് വിദ്യാബാലന് സമ്മാനം ലഭിക്കുന്നത്. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് മറ്റൊരു ആരാധകന് വജ്രക്കമ്മലുകള്‍ നല്‍കിയിരുന്നു. ഒരു കത്തിനോടൊപ്പമായിരുന്നു ആരാധകന്റെ ഈ സമ്മാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല