ബോളിവുഡ് നടന് സല്മാന് ഖാനും നടിയും മലയാളിയുമായ അസിനും രഹസ്യക്കല്യാണം നടത്തിയതായി റിപ്പോര്‍ട്ടുകള്‍. അടുത്ത സുഹൃത്തുക്കളുടെ സാന്നിധ്യത്തിലായിരുന്നത്രേ ഇവരുടെ വിവാഹം. അസിന്റെ മാതാപിതാക്കളെ അറിയാതെ വിവാഹം നടത്താനായിരുന്നു ശ്രമം. എന്നാല്‍ അവസാന നിമിഷം ഇവര്‍ രംഗത്തെത്തി വിവാഹം തടയാനും ശ്രമിച്ചുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇത്രയും കേട്ടിട്ട് ഒന്നു ഞെട്ടിയോ? എങ്കില്‍ ബാക്കി വായിക്കൂ..
അങ്ങനെ അഭ്യൂഹങ്ങള്‍ ശരിയായി, ഞാനും സല്‍മാനും ഒടുക്കം വിവാഹിതരായി. ഇതാദ്യമായാണ് ഞങ്ങള്‍ വിവാഹം കഴിയ്ക്കുന്നത്!! അതേ അസിന് തന്നെയാണ് തന്റെ വിവാഹത്തെക്കുറിച്ച് പറയുന്നത്. എന്നാല്‍ അനീസ് ബസ്മി സംവിധാനം ചെയ്യുന്ന റെഡ്ഡിയിലെ ഒരു രംഗത്തെക്കുറിച്ചാണ് ഇതെന്ന് മാത്രം.
എന്നെയും സല്‍മാനെയും ചേര്‍ത്തുള്ള എരിവുള്ള ഗോസിപ്പുകള്‍ അദ്ദേഹം കേട്ടിട്ടുണ്ട്. ഗോസിപ്പുകള്‍ തമാശയാക്കി എടുക്കുന്ന സല്മാന് റെഡ്ഡിയിലെ വിവാഹരംഗത്തിന്റെ ഷൂട്ടിങ് കഴിഞ്ഞയുടനെ അങ്ങനെ ഞാനത് സാധിച്ചുവെന്ന് വിളിച്ചുകൂവിയത്രേ. ഇങ്ങനെയാണ് ഞങ്ങളുടെ വിവാഹം കഴിഞ്ഞത്
എന്തായാലും വിവാഹവാര്‍ത്ത കേട്ട അടുത്ത സുഹൃത്തുക്കള്‍ തനിയ്ക്ക് ആശംസാ സന്ദേശങ്ങള്‍ അയച്ചുതുടങ്ങിയെന്ന് അസിന് പറയുന്നു. വിവാഹവാര്ത്തയെപ്പറ്റിയുള്ള തമാശ താന്‍ ഏറെ ആസ്വദിയ്ക്കുന്നതായും അസിന് പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല