തെന്നിന്ത്യന്‍ നടിയും മോഡലുമായ താപ്സി ബോളിവുഡിലേക്ക് ചേക്കേറുന്നു. ജനിച്ചത് പഞ്ചാബിലാണെങ്കിലും മലയാളം, തമിഴ് , തെലുങ്ക് സിനിമാ രംഗത്ത് കേന്ദ്രീകരിച്ച താപ്സിയ്ക്ക് ഇതുവരെ ഹിന്ദി സിനിമ അന്യമായിരുന്നു. ഇപ്പോഴാണ് അതിനൊരു വഴി തെളിഞ്ഞുവന്നത്. ഡേവിഡ് ധവാന് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് താപ്സി തന്റെ ബോളിവുഡ് അങ്കം തുടങ്ങുന്നത്.
1981ല്‍ പുറത്തിറങ്ങിയ ‘ചഷ്മെ ബുദ്ദൂര്‍’ എന്ന ചിത്രത്തിന്റെ സമകാലീന ആവിഷ്കാരമാണ് ധവാന്റെ പുതിയ ചിത്രം. പുരി ജഗന്നാഥിന്റെ ചിത്രമായ ‘ബുദ്ധ’ യിലൂടെ തപസി ബോളിവുഡില്‍ എത്തുന്നുവെന്ന് നേരത്തെ ശ്രുതിയുണ്ടായിരുന്നെങ്കിലും അത് തെറ്റാണെന്ന് പിന്നീട് തെളിഞ്ഞു.
ഹിന്ദി സിനിമയില്‍ അഭിനയിക്കുന്നതോടെ തമിഴിനെയും, തെലുങ്കിനെയും ഉപേക്ഷിക്കില്ലെന്നും താപ്സി പറഞ്ഞു. തനിക്ക് സിനിമാ രംഗത്ത് പുതുജീവന്‍ തന്നത് തെന്നിന്ത്യയാണെന്നും, മികച്ച കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ ഇനിയും തമിഴിലും, തെലുങ്കിലും അഭിയനിക്കുമെന്നും താപ്സി ട്വിറ്ററിലൂടെ അറിയിച്ചു.
താപ്സിയുടെ അടുത്തിടെ പുറത്തിറങ്ങിയ ആടുകാലം എന്ന ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.മലയാളത്തില്‍ ഡബിള്‍സാണ് താപസിയുടെ പുറത്തിറങ്ങാനുള്ള ചിത്രം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല