പാഴ്വസ്തുക്കള് ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയിരുന്ന പിഴ പിന്‍വലിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്തമാസം എന്‍വയണ്‍മെന്റ് സെക്രട്ടറി കരോലിന് സ്പെല്മാന് ഈ പ്രഖ്യാപനം നടത്തുമെന്നാണ് സൂചന.
പാഴ്വസ്തുക്കള് ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് കുടുംബങ്ങള്‍ക്കു മേല്‍ കടുത്ത നിര്‍ദ്ദേശമായിരുന്നു ഏര്‍പ്പെടുത്തിയിരുന്നത്. ഇത്തരത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പിഴശിക്ഷയും ഏര്‍പ്പെടുത്തിയിരുന്നു. ഈ പിഴശിക്ഷ എടുത്തുകളയുമെന്ന് സര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം തന്നെ ഉറപ്പുനല്‍കിയിരുന്നു. തുടര്‍ന്നാണ് പുതിയ നീക്കം.
എന്നാല്‍ ലണ്ടനിലെ കൗണ്‍സിലുകള്‍ നല്കുന്ന സേവനങ്ങള്‍ നിരസിക്കുന്നവര്‍ക്ക് പിന്‍വാതില്‍വഴി പിഴയീടാക്കുന്നതിനെതിരേ മന്ത്രിമാര്‍ രംഗത്തെത്തിയിട്ടുണ്ട്. പാഴ്വസ്തുക്കള് സൂക്ഷിക്കുന്നതിനായി കൗണ്‍സില്‍ നിര്‍ദ്ദേശിക്കുന്ന കവറുകള്തന്നെ വാങ്ങണമെന്ന നിര്‍ദ്ദേശമാണ് വിവാദമായത്. ഇത്തരം ഏകാധിപത്യപരമായി നടപടികളെടുക്കുന്നത് കൗണ്‍സിലുകള്‍ അവസാനിപ്പിക്കണമെന്ന് മന്ത്രിമാര്‍ ആവശ്യപ്പെടുന്നുണ്ട്.
ഇത്തരത്തില്‍ പിഴയീടാക്കുന്നത് പുതിയ സര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിരാണെന്ന് മന്ത്രിമാര്‍ ആരോപിക്കുന്നു. മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട് മുന്‍ ലേബര്‍ സര്‍ക്കാറെടുത്ത നടപടികള്‍ റദ്ദാക്കാന്‍ നിയമംകൊണ്ടുവരാനും മന്ത്രിമാര്‍ ശ്രമിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല