1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 10, 2011


വിവാദമായ എന്‍.എച്ച്.എസ് പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട പരാതികള്‍ കേള്‍ക്കാനായി മന്ത്രിമാര്‍ രാജ്യവ്യാപക പര്യടനത്തിനൊരുങ്ങുന്നു. പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ അടക്കമുള്ളവരാണ് ഇത്തരത്തില്‍ പ്രശ്‌നപരിഹാരത്തിനായി ഇറങ്ങിത്തിരിക്കുക.

ബുധനാഴ്ച്ച നടക്കുന്ന പൊതുപരിപാടിയില്‍ കാമറൂണും ആരോഗ്യ സെക്രട്ടറി ആന്‍ഡ്രൂ ലാന്‍സ്ലെയും പങ്കെടുക്കും. തുടര്‍ന്ന് ഈയാഴ്ച്ച മുഴുവന്‍ മന്ത്രിമാരും സഘവും രാജ്യത്തുടനീളം സഞ്ചരിച്ച് ആളുകളുടെ പരാതി കേള്‍ക്കും. പരിഷ്‌ക്കരണവുമായി മുന്നോട്ടുപോകാനായിരുന്നു നേരത്തേ സര്‍ക്കാറിന്റെ ശ്രമം. എന്നാല്‍ പരാതിയും ആരോപണങ്ങളും ശക്തമായതോടെ എല്ലാവരുടേയും നിര്‍ദ്ദേശം പരിഗണിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

സുറേയിലെ പാര്‍ക്ക് ആശുപത്രിയില്‍ നടന്ന ഇത്തരമൊരു ചടങ്ങില്‍ ഏതാണ്ട് 100ലധികം എന്‍.എച്ച്.എസ് വിദഗ്ധര്‍ പങ്കെടുത്തിരുന്നു. കാമറൂണ്‍, ലാന്‍സ്ലേ, നിക്ക് ക്ലെഗ്ഗ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്ത് ആളുകളുടെ ആശങ്കകള്‍ കേട്ടു. ബുധനാഴ്ച്ച സെക്രട്ടറി ലാന്‍സ്ലേ റോയല്‍ കോളേജില്‍ നടക്കുന്ന ചടങ്ങിലും പങ്കെടുക്കും. എന്‍.എച്ച്.എസ് ഫ്യൂച്ചര്‍ ഫോറം പരിഷ്‌ക്കരണങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രൊഫ.സ്റ്റീവ് ഫീല്‍ഡിന്റെ നേതൃത്വത്തിലാണ് ഫോറം പ്രവര്‍ത്തിക്കുന്നത്. പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് ആരോഗ്യരംഗത്തെ വിദഗ്ധര്‍ ഉന്നയിക്കുന്ന ആശങ്കകള്‍ക്ക് സ്റ്റീവ് പരിഹാരം നല്‍കും. അതിനിടെ പരിഷ്‌ക്കരണം നടപ്പാക്കുന്നതിന് മുമ്പേ എല്ലാവരുടേയും പരാതികള്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണെന്ന് ആരോഗ്യ സെക്രട്ടറി ലാന്‍സ്ലെ പറഞ്ഞു. എന്‍.എച്ച്. എസിന്റെ നല്ല ഭാവിക്കുവേണ്ടി പരിഷ്‌ക്കരണം നടപ്പാക്കേണ്ടത് അത്യാവശ്യമാണെന്ന് പ്രൊഫ.ഫീല്‍ഡ് വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.