ബ്ലാക്ക്പൂള്‍ സീറോ മലബാര്‍ കമ്മ്യൂണിറ്റി സന്ദര്‍ശനത്തിനെത്തുന്ന താമരശേരി ബിഷപപ്് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലിന് ഏപ്രില്‍ 15 ന് സ്വീകരണം നല്കുന്നു. വൈകിട്ട് 6 മണിക്ക് സെന്റ് കെന്റികല്സ് ദേവാലയത്തില്‍ എത്തുന്ന പിതാവിനെ താലപ്പൊലിയേന്ത്യ ബാലികാ-ബാലന്മാരുടെ അകമ്പടിയോടെ ഇടവക ജനങ്ങള്‍ ഒന്നിച്ച് സ്വീകരിച്ച് ദേവാലയത്തിലേക്ക് ആനയിക്കും.
തുടര്‍ന്ന് പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കുന്ന ദിവ്യബലയില്‍ ഫാ. തോമസ് കളപ്പുരയ്ക്കല്‍, ഫാ. മാത്യു ചൂരപൊയ്കയില്‍ എന്നിവരും പങ്കെടുക്കും
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല