കേംബ്രിഡ്ജില്‍ ഇന്ത്യന്‍ സ്റ്റുഡന്റ്സ് സൊസൈറ്റി സംഘടിപ്പിച്ച ഹോളി യൂണിവേഴ്സിറ്റി കാമ്പസില്‍ ഭാരതീയ ആഘോഷത്തിന്റെ തനിമയും, ആകര്‍ഷണവും വിതറി. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ നേതൃത്വം നല്കിയ ഹോളി ആഘോഷം ഏവരും ഏറെ ആസ്വദിച്ചു. ബഹുവര്ണ്ണപൊടികള് പരസ്പരം വിതറിയും, കളറും, സുഗന്ധവും കലക്കിയ വെള്ളം ശരീരത്തൊഴിച്ചും ഏവരും ഹോളി ആഘോഷത്തില്‍ മുഴുകി.
കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ നിയമ വിഭാഗം സീനിയര്‍ പ്രൊഫ.റോജര്‍ തോമസ്, ഓസ്റ്റിന്‍ ബ്രൗണ്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളായിരുന്നു. കേംബ്രിഡ്ജിലെ ഹോസ്ലൈറ്റ് വേദിയായി. സ്റ്റുഡന്റ്സ് സൊസൈറ്റി പ്രസിഡന്റ് ബൈജു വര്‍ക്കി തിട്ടാല, വൈസ് പ്രസിഡന്റ് അമിത് സിംഗ്, കോര്‍ഡിനേറ്റര്‍മാരായ മിഥുന് ശങ്കര്‍, ഫിനോഷ് ഖാലിദ് തുടങ്ങിയവര്‍ ആഘോഷത്തിന് നേതൃത്വം അരുളി. ഹോളി ആഘോഷത്തിനൊടുവില്‍ ഭാരതീയമധുര പലഹാരങ്ങള്‍ വിതരണം ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല