ക്രിക്കറ്റ് ഒരിയ്ക്കലും കാണാത്ത ഇന്ത്യക്കാര്‍ പോലും കപ്പ് നേടണമെന്ന മോഹിച്ചത് എന്തിനായിരുന്നു? കപ്പടിച്ചാല്‍ പൂനം പറഞ്ഞതു പോലെ ചെയ്താലോ, ഇതായിരുന്നു പല വിദ്വാന്മാരുടെയും ഉള്ളിലിരുപ്പ്. നെറ്റിലെ സൗഹൃദക്കൂട്ടായ്മകളില്‍ പലയിട്ത്തും വന്നൊരു തമാശയായിരുന്നു ഇത്.
എന്തായാലും ഇന്ത്യന്‍ ടീം കപ്പ് നേടി. പക്ഷേ പൂനം പാണ്ഡെ പറഞ്ഞ വാക്കുവിഴുങ്ങി. ആരും കേട്ടിട്ടില്ലാത്ത നിബന്ധനകള്‍ മുന്നോട്ടു വെച്ച് ഗ്ലാമര്‍ മോഡല്‍ നാട്ടുകാരെ മണ്ടന്മാരാക്കി.
കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും തുണിയഴിയ്ക്കുമെന്ന പ്രഖ്യാപനം പൂനത്തിന് കൊണ്ടു വന്നിരിയ്ക്കുന്ന ഭാഗ്യം ചില്ലറയൊന്നുമല്ല. കിങ്ഫിഷറിന്റെ കലണ്ടറുകളില്‍ മാത്രം പ്രത്യക്ഷപ്പെട്ട താരത്തിന് പിന്നാലെ ടിവി ചാനലുകള്‍ ക്യൂ നില്‍ക്കുകയാണ്.
അധികം വൈകാതെ പൂനത്തിന്റെ മിനി സ്ക്രീന്‍ അരങ്ങേറ്റം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കളേഴ്സ് ചാനലിലെ ഖത്രോം കി ഖിലാഡിയുടെ ഫോര്‍ത്ത് എഡിഷനിലാണ് പൂനം പ്രത്യക്ഷപ്പെടുക. കേപ്ടൗണിലായിരിക്കും ഇതിന്റെ ഷൂട്ടിങ് നടക്കുക.
ഇതിനിടെ സ്റ്റാര്‍ പ്ലസുകാരും പൂനത്തിനെ വലവീശാന്‍ രംഗത്തിറങ്ങി. സ്റ്റാര്‍ പ്ലസിലെ കോമഡി ഷോയായ കോമഡി കാ മഹാ മുഖാബുലയ്ക്ക് വേണ്ടിയായിരുന്നു പൂനത്തെ അവര്‍ അന്വേഷിച്ചത്. എന്നാല്‍ കളേഴ്സ് ചാനലിന് ഡേറ്റ് കൊടുത്തതിനാല്‍ അവരോട് നോ പറയേണ്ടി വന്നൂ പൂനത്തിന്.
‘ആന്‍ ഐഡിയ ക്യാന്‍ ചേഞ്ച് യുവര്‍ ലൈഫ്..’ പൂനത്തിന്റെ ഐഡിയ ഫലിച്ചുവെന്ന് പറയാമല്ലേ കൂട്ടരെ….
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല