1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 12, 2011


ഡെന്നി തോമസ്‌

ബിര്‍മിംഗ് ഹാം : യഹൂദ ജനതയ്ക്ക് പുത്തന്‍ പ്രതീക്ഷയായി വിനയത്തിന്‍റെ അടയാളമായ കഴുതപ്പുറത്ത് ക്രിസ്‌തു ദേവന്‍ ജറുസലേമിലേക്ക് രാജാവായി എഴുന്നള്ളിയതിന്‍റെ ഓര്‍മ്മയാചരണവുമായി ലോകമെമ്പാടും ഏപ്രില്‍ 17 -ന് ഓശാന ഞായര്‍ ആചരിക്കുന്നു.

പാരമ്പര്യത്തിന്റെ തനിമ തെല്ലും കൈവിടാതെ നോര്‍ത്ത് ഫീല്‍ഡ് സെന്‍റ് തോമസ്‌ കാത്തലിക് കമ്യൂണിറ്റിയും ഓശാന തിരുനാള്‍ ആഘോഷിക്കുന്നു.ഞായറാഴ്ച ഉച്ച കഴിഞ്ഞ് 3 .30 ന് നോര്‍ത്ത് ഫീല്‍ഡ് അവര്‍ ലേഡി ആന്‍ഡ്‌ സെന്‍റ് ബ്രിജിദ് ചര്‍ച്ചില്‍ തിരുനാള്‍ ആഘോഷങ്ങള്‍ തുടങ്ങും.കുരുത്തോല പ്രദക്ഷിണം ,തുടര്‍ന്ന് വിശുദ്ധ കുര്‍ബാന എന്നിവ നടക്കും.സീറോ മലബാര്‍ സഭ ചാപ്ളിന്‍ ഫാദര്‍ സോജി ഓലിക്കല്‍ ,ഫാദര്‍ ജോമോന്‍ തൊമ്മാന എന്നിവര്‍ കാര്‍മികത്വം വഹിക്കും.

ഓശാന ഞായര്‍ തിരുനാള്‍ ആഘോഷങ്ങളിലേക്ക് എല്ലാ വിശ്വാസികളെയും സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

Address of the Church

Our Lady & St.Brigid
63 Frankley Beeches Road, Northfield,
Birmingham,
B31 5AB

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.