മലയാളത്തില്‍ മംമ്തക്കിപ്പോള് നല്ല കാലമാണ്. പൃഥ്വിരാജിനൊപ്പമുള്ള അന്‍വര്‍, മമ്മൂട്ടിക്കൊപ്പം മതിലുകളില്‍ നാരായണിയായി മംമ്ത കലക്കുകയാണ്. ഇപ്പോഴിതാ ജയരാജിന്റെ ‘നായിക’യിലും നായിക മംമ്ത തന്നെ.
ദീദി ദാമോദരനാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. ജയരാജ് സംവിധാനം ചെയ്ത ഗുല്മോഹറിന് ശേഷം ദീദി രചിക്കുന്ന തിരക്കഥയാണ് നായികയുടേത്. മംമ്തയെക്കൂടാതെ ശാരദയും ജയരാജിന്റെ ഭാര്യ സബിതാ ജയരാജും ചിത്രത്തില്‍ പ്രധാനകഥാപാത്രമായെത്തുന്നുണ്ട്. മധു, ജയറാം, ജഗതിശ്രീകുമാര്‍, സുരാജ്, എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
മകയിരം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് തോമസ് ബഞ്ചമിനാണ്. നായികയുടെ ചിത്രീകരണം ഈ മാസം 17ന് തിരുവനന്തപുരത്താരംഭിക്കും. ചിത്രം ഒരു പഴയകാലചലച്ചിത്രനായികയുടെ ദുരന്തത്തിലൂടെയും അവരുടെ ഗതകാലസ്മരണകളിലൂടെയുമാണ് വികാസം പ്രാപിക്കുന്നത്.
അതേസമയം, മമ്മൂട്ടിയെ നായകനാക്കി ജയരാജ് ഒരുക്കിയ ദ ട്രയിന്‍ ഉട ന് പുറത്തിറങ്ങും. ട്രയിനില്‍ നിന്നും തികച്ചും വ്യത്യസ്തമായ പശ്ചാത്തലത്തിലാണ് ജയരാജ് നായിക ഒരുക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല