കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡന്‍സില്‍ നാട്ടുകാര്‍ക്കു മുമ്പില്‍ കളിക്കാനിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സ് ഐ.പി.എല്‍ നാലാം സീസണിലെ ആദ്യജയം സ്വന്തമാക്കി. ആവേശകരമായ മല്‍സരത്തില്‍ 9 റണ്‍സിനാണ് അവര്‍ ഡെക്കാന്‍ ചാര്‍ജ്ജേര്‍സിനെ തോല്‍പ്പിച്ചത്. സ്‌കോര്‍: കൊല്‍ക്കത്ത 4/163, ഡെക്കാന്‍ ചാര്‍ജേര്‍സ് 8/ 154.
വിജയം മാത്രം ലക്ഷ്യമിട്ടിറങ്ങിയ കൊല്‍ക്കത്തയ്ക്ക് ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്. കാലിസ് 53 റണ്‍സെടുത്ത് സ്‌കോറിംഗിന് വേഗം കൂട്ടി. തുടര്‍ന്നെത്തിയ മനോജ് തിവാരിയും (30) ക്യാപ്റ്റന്‍ ഗംഭീറും (29) കൊല്‍ക്കയുടെ സ്‌കോര്‍ 163ലെത്തിച്ചു. ഡെക്കാനായി അമിത് മിശ്ര രണ്ടുവിക്കറ്റെടുത്തു.
എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഡെക്കാന്റെ തുടക്കം പാളി. 7 റണ്‍സെടുത്ത ധവാനും 3 റണ്‍സെടുത്ത ജോഗിയും വേഗം പവലിയനില്‍ തിരിച്ചെത്തി. തുടര്‍ന്ന് ചിപ്ലി (48) പോരാട്ടം നടത്തിയെങ്കിലും അത് മതിയായിരുന്നില്ല. മധ്യനിരയില്‍ ക്രിസ്റ്റിയന്‍ 25 റണ്‍സും രവിതേജ 14 റണ്‍സുമെടുത്ത് പൊരുതിയെങ്കിലും സ്‌കോര്‍ 154 ലെത്തിക്കാനേ സാധിച്ചുള്ളൂ.
കാലിസാണ് കളിയിലെ താരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല