ന്യൂദല്‍ഹി: ശതകോടികള്‍ തിരിഞ്ഞുമറിയുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്നുള്ള വാര്‍ത്തകള്‍ അവസാനിക്കുന്നില്ല. ടീമുകളെയും താരങ്ങളെയും സ്പോണ്സര് ചെയ്യാനും പണമൊഴുക്കാനുമായി പ്രമുഖ കമ്പനികളെല്ലാം തയ്യാറെടുത്തിരിക്കുകയാണ്. മൊബൈല്‍ കമ്പനിയായ എയര്‍സെല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സുമായുള്ള കരാര്‍ പുതുക്കിയത് 85 കോടി രൂപ നല്‍കിയാണ്.
ഐ.പി.എല്ലിലെ ഏറ്റവും വലിയ തുകയ്ക്കാണ് കമ്പനി ധോണിയെയും കൂട്ടരെയും കരാറിലൊതുക്കിയത്. മൂന്നുവര്‍ഷത്തേക്കാണ് കരാര്‍. ധോണിയുടെ താരത്തിളക്കം പരമാവധി മുതലാക്കാനാണ് കമ്പനി ശ്രമിക്കുന്നത്. 28 വര്‍ഷത്തിനുശേഷം ലോകകിരീടം സ്വന്തമാക്കിയ ധോണിയിലൂടെ കോടികള്‍ നേടാമെന്നാണ് എയര്‍സെല്‍ കണക്കുകൂട്ടുന്നത്.
മുംബൈ ഇന്ത്യന്‍സാണ് കരാറിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത്. 75 കോടി രൂപയ്ക്കാണ് സച്ചിന് നയിക്കുന്ന മുംബൈ ഇന്ത്യന്‍സിനെ ഹീറോ ഹോണ്ട സ്പോണ്സര് ചെയ്തിരിക്കുന്നത്. മൂന്നുവര്‍ഷത്തേക്കാണ് കരാര്‍. കഴിഞ്ഞ സീസണില്‍ ദല്‍ഹിയെ ആയിരുന്നു കമ്പനി സ്പോണ്സര് ചെയ്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല