ന്യൂദല്‍ഹി: എട്ടുവയസുകാരിയായ കജോള്‍ ഖാന്റെ കളിക്കൂട്ടുകാരന് ഒരു പാമ്പാണ്. പാമ്പെന്ന് പറയുമ്പോള്‍ പ്ലാസ്റ്റിക്കുകൊണ്ടോ മണ്ണുകൊണ്ടോ ഉണ്ടാക്കിയ പാമ്പല്ല. നല്ല വിഷമുള്ള മൂര്‍ഖന്‍ തന്നെ.
പാമ്പിന്റെ ഒരക്കടിയില് തന്നെ 40 പേരെ കൊല്ലാന്‍ ശേഷിയുള്ള വിഷമാണുല്പ്പാദിപ്പിക്കുക. ഇത്തരത്തിലുള്ള പാമ്പിനെയാണ് ഈ പെണ്‍കുട്ടിക്ക് കളിക്കാനായി രക്ഷിതാക്കള്‍ നല്‍കിയിരിക്കുന്നത്.
55കാരനായ താജ് മുഹമ്മദിന്റെ മകളാണ് കജോള്‍. ഗാതംപൂരിലെ പാമ്പ് പിടുത്തക്കാരനും വിഷവൈദ്യനുമാണിയാള്. ഇയാളില്‍ നിന്നും പാമ്പുകളെ കൈകാര്യം ചെയ്യുന്നത് പഠിക്കണമെന്നാണ് കജോളിന്റെ ആഗ്രഹം.
എന്നാല്‍ തന്റെ മകള്‍ പാമ്പിനു പിറകേ പോകുന്നത് അമ്മ സല്‍മ ബാനുവിന് ഒട്ടും ഇഷ്ടമല്ല. പാമ്പിനെ ബാഗിലിട്ട് കൊണ്ടുപോയതിന് കജോളിനെ സ്ക്കൂളില്‍ നിന്നു പുറത്താക്കിയതുമുതല്‍ പാമ്പെന്നു കേട്ടാല്‍ സല്മയ്ക്ക് കലിയാണ്.
മകള്‍ക്ക് പാമ്പിനോടുള്ള സ്നേഹം കണ്ടാണ് താനതിനെ കൊല്ലാതിരിക്കുന്നതെന്നാണ് അമ്മ പറയുന്നത്. ഈ പോക്ക് പോയാല്‍ കജോളിനെ വിവാഹം കഴിക്കാന്‍ ആരും തയ്യാറാവില്ലെന്ന വേവലാതിയും ഈ അമ്മയ്ക്ക് ഇല്ലാതില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല