മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന ദേശീയ താരങ്ങളെ തിരിച്ചുവിളിക്കാന്‍ ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചു. അടുത്തമാസം ഇംഗ്ലണ്ടിനെതിരേ തുടങ്ങുന്ന പരമ്പരയ്ക്കായി പരിശീലനം നടത്താന്‍ താരങ്ങള്‍ എത്രയും പെട്ടെന്ന് നാട്ടിലെത്തണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
മറ്റ് രാഷ്ട്രങ്ങളിലെ ക്ലബ്ബ് ക്രിക്കറ്റിനേക്കാള്‍ ദേശീയ ടീമിനുവേണ്ടി കളിക്കാനാണ് താരങ്ങള്‍ തയ്യാറാകേണ്ടതെന്ന് ലങ്കന്‍ സ്പോര്‍ട്സ് മന്ത്രി മഹീനാദാനന്ദ അല്തുഗമാഗെ പറഞ്ഞു. ദേശീയ മല്‍സരങ്ങള്‍ കളിക്കാതെ മുങ്ങി നടങ്ങാന്‍ താരങ്ങളെ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ഡെക്കാന്‍ ചാര്‍ജേര്‍സിന്റെ ക്യാപ്റ്റനായ സംഗക്കാരയും കൊച്ചി ടസ്ക്കേര്‍സിന്റെ ക്യാപ്റ്റന്‍ ജയവര്‍ധനെയും അടക്കം 11 ലങ്കന്‍ താരങ്ങളാണ് ഐ.പി.എല്ലില്‍ കളിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല