കഴിഞ്ഞ ജൂണില്‍ ചാന്‍സലര്‍ ജോര്‍ജ് ഓസ്ബോണ്‍ അവതരിപ്പിച്ച തന്റെ കന്നി ബജറ്റില്‍ പ്രഖ്യാപിച്ച സാമ്പത്തിക അച്ചടക്ക നയങ്ങള്‍ പ്രാവര്‍ത്തികമായിത്തുടങ്ങി.ജോലി നഷ്ട്ടവും ജീവിതച്ചിലവിലെ ക്രമാതീതമായ വര്‍ധനയും മൂലം കഷ്ട്ടപ്പെടുന്ന ബ്രിട്ടനിലെ കുടുംബങ്ങള്‍ക്ക് ഇരുട്ടടിയാണ് വെട്ടിക്കുറയ്ക്കല്‍ മൂലം ഈ മാസം മുതല്‍ വരുമാനത്തില്‍ വരുന്ന കുറവ്.
മലയാളികളെ സംബന്ധിച്ചിടത്തോളം പ്രധാനമായും നഷ്ട്ടമാവുന്ന/കുറയുന്ന ബെനഫിറ്റുകള്‍ താഴെപ്പറയുന്നവയാണ്
ഈ മാസം മുതല്‍ ടാക്സ് ക്രെഡിറ്റ് ലഭിക്കില്ല
ഈ മാസം മുതല്‍ ഭൂരിപക്ഷം മലയാളി കുടുംബങ്ങള്‍ക്കും ടാക്സ് ക്രെഡിറ്റ് ലഭിക്കില്ല.കുടുംബത്തിന്റെ വാര്‍ഷിക വരുമാനം 41329 പൌണ്ടില്‍ കൂടുതല്‍ ഉള്ളവര്‍ക്കാണ് ഈ വര്‍ഷം മുതല്‍ ടാക്സ് ക്രെഡിറ്റ് നഷ്ട്ടമാവുക.ഭര്‍ത്താവും ഭാര്യയും ജോലി ചെയ്യുന്ന മിക്ക മലയാളി കുടുംബങ്ങളുടെയും വാര്‍ഷിക വരുമാനം ഈ പരിധിക്കു മുകളില്‍ ആണ്.
അതിനാല്‍ ഈ മാസം മുതല്‍ ടാക്സ് ക്രെഡിറ്റ് നിലയ്ക്കും.നാലാഴ്ച കൂടുമ്പോള്‍ ശരാശരി 43 പൌണ്ടാണ് മിക്ക മലയാളി കുടുംബങ്ങള്‍ക്കും ടാക്സ് ക്രെഡിറ്റ് ആയി ലഭിച്ചിരുന്നത്.ടാക്സ് ക്രെഡിറ്റ് ലഭിക്കില്ല എന്നറിയിച്ചു കൊണ്ടുള്ള ലെറ്റര്‍ മിക്ക മലയാളി കുടുംബങ്ങള്‍ക്കും ലഭിച്ചു കഴിഞ്ഞു.
2012 മുതല്‍ ടാക്സ് ക്രെഡിറ്റ് ലഭിക്കാനുള്ള കുടുംബത്തിന്റെ വാര്‍ഷിക വരുമാനം 23275 പൌണ്ട് ആക്കും.ഇതോടെ ഒരാള്‍ മാത്രം ജോലി ചെയ്യുന്ന അല്ലെങ്കില്‍ ഒരാള്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന കുടുംബങ്ങള്‍ക്ക് പോലും ടാക്സ് ക്രെഡിറ്റ് ലഭിക്കില്ല.
ചൈല്‍ഡ് ബെനഫിറ്റില്‍ വര്‍ധനയില്ല
സാധാരണ ഗതിയില്‍ നാണയപ്പെരുപ്പത്തിന് ആനുപാതികമായി ചൈല്‍ഡ് ബെനഫിറ്റില്‍ ലഭിച്ചിരുന്ന വര്‍ധന അടുത്ത മൂന്ന് വര്‍ഷത്തേക്ക് ഉണ്ടാവില്ല.അടുത്ത മൂന്ന് വര്‍ഷത്തേയ്ക്ക് മൂത്തകുട്ടിക്ക് ആഴ്ചയില്‍ 20 .30 പൌണ്ട് ,ബാകി കുട്ടികള്‍ക്ക് ആഴ്ചയില്‍ 13 .40 പൌണ്ട് എന്ന നിരക്കില്‍ വര്‍ധന ഉണ്ടാവില്ല.രണ്ടു കുട്ടികള്‍ ഉള്ള ഒരു കുടുംബത്തിന് ഇത് മൂലം 180 പൌണ്ടിന്റെ വരുമാനക്കുറവുണ്ടാകും.
2013 മുതല്‍ ഉയര്‍ന്ന നിരക്കായ 40 ശതമാനം ടാക്സ് കുടുംബത്തില്‍ ആരെങ്കിലും കൊടുക്കുന്നുണ്ടെങ്കില്‍ ചൈല്‍ഡ് ബെനഫിറ്റ് ലഭിക്കില്ല.ഈ വര്‍ഷം 42475 പൌണ്ട് വാര്‍ഷിക വരുമാനം ഉള്ളവരാണ് 40 ശതമാനം ടാക്സ് കൊടുക്കേണ്ടത് .വരും വര്‍ഷങ്ങളില്‍ ഈ പരിധി കുറയ്ക്കാന്‍ സാധ്യതയുണ്ട്.അങ്ങിനെ സംഭവിച്ചാല്‍ കൂടുതല്‍ ആളുകള്‍ക്ക് ചൈല്‍ഡ് ബെനഫിറ്റ് ലഭിക്കാതാവും
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല