ലണ്ടന്‍: ശവശരീരം കാര്പാര്ക്കില് വച്ച് മൂന്ന് സൂക്ഷിപ്പുകാര്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ ചായ കുടിക്കാന്‍ പോയതായി ആരോപണം. പുഷ്പചക്രമുള്പ്പെടെയുള്ള ശവശരീരം ടാംവേര്ത്തിലെ മോറിസണ്‍സ് സ്റ്റോറില്‍ 20മിനിറ്റിലധികം അനാഥമായി ഉപേക്ഷിച്ച് സൂക്ഷിപ്പുകാരന് വിശ്രമിക്കുകയായിരുന്നു.
കഫേയ്ക്ക് പുറത്തുശവശരീരം കണ്ട് തൊട്ടടുത്ത ഷോപ്പിലുണ്ടായിരുന്ന കരാന് പ്ലാന്റ്ും അദ്ദേഹത്തിന്റെ മകളും സൂക്ഷിപ്പുകാരെ സമീപിച്ചു. തങ്ങള്‍ ചെയ്തതില്‍ തെറ്റൊന്നുമില്ലെന്നും ദൂരയാത്രയ്ക്കുശേഷം സ്നാക്ക് കഴിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ബ്ലാക്ക് ടോപ്പും തൊപ്പിയും ധരിച്ച സൂക്ഷിപ്പുകാരന് പറഞ്ഞത്.
തങ്ങളുടെ പ്രിയ്യപ്പെട്ടവരുടെ മൃതദേഹം അന്ത്യവിശ്രമത്തിന് മുന്‍പ് കാര്പാര്ക്കില് ഉപേക്ഷിക്കപ്പെട്ടു എന്നത് വേദനാജനകമായ കാര്യമാണെന്ന് കമ്മ്യൂണിറ്റി നഴ്സ് ലിസ് പറയുന്നു. ഇത്തരമൊരു സംഭവം ഇതിനുമുമ്പൊരിക്കലും ഉണ്ടായതായറിയില്ല. ഇത് ഉത്തരവാദിത്തമില്ലായ്മയാണെന്നും അവര്‍ പറഞ്ഞു.
അവര്‍ ഇരുന്ന ടേബിളിനടുത്തേക്ക് താന്‍ ചെന്നപ്പോള്‍ തീര്‍ത്തും ഉത്തരവാദിത്തമില്ലാത്ത രീതിയിലാണ് അവര്‍ പെരുമാറിയത്. തങ്ങള്‍ക്ക് ടോയ്ലറ്റില് പോകേണ്ടിതുണ്ടെന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍ അവര്‍ ചായയും പലഹാരവും കഴിക്കുന്നതാണ് താനവിടെ കണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ദൃക്സാക്ഷികളായിരുന്ന കരന് ഇതിനെക്കുറിച്ച് പറയുന്നതിങ്ങനെയാണ് ‘ ഇത് എന്റെ കണ്ണുകള്‍കൊണ്ട് കണ്ടിരുന്നില്ലെങ്കില്‍ ഞാന്‍ വിശ്വസിക്കില്ലായിരുന്നു. ഇത് വളരെ നിരാശാജനകമാണ്’
തന്റെ ജോലിക്കാര്‍ ഇടയ്ക്ക് ആഹാരം കഴിക്കാനായി ഇറങ്ങിയത് ദൂരെ നിന്നും താന്‍ കണ്ടിട്ടുണ്ടെന്ന് ഫ്യൂണറല്‍ ഡയറക്ടര്‍ ഇയാന്‍ ന്യൂമാന്‍ പറഞ്ഞു. അവര്‍ ശവം ഉപേക്ഷിച്ച് പോയതായി തനിക്ക് തോന്നിയിട്ടില്ലെന്നും അഥവാ ഇത് തെറ്റായ ഒരു കാര്യമാണെങ്കില്‍ താന്‍ ക്ഷമചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല