ലണ്ടന്‍: ഗര്‍ഭകാലത്ത് മത്സ്യം കഴിക്കുന്നത് പ്രസവശേഷം ഡിപ്രഷന് വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് റിപ്പോര്‍ട്ട്. ചാള പോലുള്ള മത്സ്യങ്ങളില്‍ ധാരാളമായി കാണുന്ന ഒമേഗ3 ഫാറ്റി ആസിഡുകള്‍ പ്രസവശേഷം അമ്മമാര്‍ക്കുണ്ടായ ഭാവമാറ്റങ്ങള്‍ തടയും. ഗര്‍ഭകാലത്തുള്ള ഇവയുടെ ശേഖരം പ്രസശേഷം അമ്മയുടെ തലച്ചോറിലെ ഊര്‍ജസ്വലമാക്കാന്‍ സഹായിക്കുന്നു.
പ്രസവശേഷമുണ്ടാകുന്ന ഡിപ്രഷന് 13% അമ്മമാര്‍ക്കുമുള്ള പ്രശ്നമാണ്. കൗണ്‍സിലിങ്ങും, ധ്യാനവുമൊക്കെ നടത്തിയാലും ചില പ്രത്യേക കാലഘട്ടത്തില്‍ ഈ ഡിപ്രഷന് ഒരു വര്‍ഷം വരെ നീണ്ടുപോകാനും ഇടയുണ്ട്. എണ്ണയടങ്ങിയ മത്സ്യങ്ങള്‍ കഴിക്കുന്നതുവഴി ഈ പ്രശ്നം ഒഴിവാക്കാം. എന്നാല്‍ ഇത്തരം മത്സ്യങ്ങള്‍ ധാരാളം കഴിക്കുന്നത് കുഞ്ഞിന്റെ വളര്‍ച്ചയെ ദോഷകരമായി ബാധിക്കും. അതുകൊണ്ടുതന്നെ ഗര്ഭകാലഘട്ടത്തില് ആഹാരം കഴിക്കുമ്പോള്‍ അമ്മമാര്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്ന മുന്നറിയിപ്പും പഠനം നടത്തിയവര്‍ നല്‍കുന്നുണ്ട്.
ഗര്‍ഭകാലത്ത് ഒമേഗ3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ ക്യാപ്സൂളുകള് കഴിച്ച 26 സ്ത്രീകളിലും കോണ്‍ ഓയില്‍ അടിങ്ങിയ ഗുളികകള്‍ കഴിച്ച 26 പേരെയുമാണ് പഠനവിധേയമാക്കിയത്. കുഞ്ഞുണ്ടായശേഷം ഒമേഗഫാറ്റി ആസിഡ് ഗുളികകള്‍ കഴിച്ചവര്‍ പ്രസവശേഷമുള്ള ഡിപ്രഷന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നില്ലെന്ന് പഠനത്തിലൂടെ വ്യക്തമായി.
എന്നാല്‍ ഒമേഗ3 ഫാറ്റി ആസിഡുകള്‍ ധാരാളം കാണുന്ന മത്സ്യങ്ങളില്‍ ശരീരത്തിന് ദോഷം ചെയ്യുന്ന ചില വിഷാംശങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പഠനം നടത്തിയ ഡോ.മിക്കല്ലീ െ്രെപസ് ജഡ്ജ് മുന്നറിയിപ്പ് നല്കുന്നു. അയല, ചാള, സാല്‍മണ്‍ തുടങ്ങിയ മത്സ്രയങ്ങള് ആഴ്ചയില്‍ രണ്ടുവട്ടം മാത്രമേ കഴിക്കാന്‍ പാടുള്ളൂ. സ്രാവ്, കൊമ്പന് സ്രാവ്, മാലിന് തുടങ്ങിയ മത്സ്യങ്ങള്‍ കഴിക്കാനേ പാടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല