ഇരുപതാം നൂറ്റാണ്ടിനും, ആഗസ്റ്റ് 1നും പിറകേ മറ്റൊരു പഴയകാല ചിത്രം കൂടി പുനരവതരിക്കുന്നു. മോഹന്‍ലാലിന്റെ വമ്പന്‍ ഹിറ്റുകളില്‍ ഒന്നായിരുന്ന ‘നാടുവാഴികളെയാണ് പുനര്‍ജനിപ്പിക്കുന്നത്. എസ്. എന്‍. സ്വാമിയുടെ തിരക്കഥയില്‍ ഷാജി കൈലാസാണ് ചിത്രമൊരുക്കുന്നത്.
എന്നാല്‍ ചിത്രത്തിലെ നായകസ്ഥാനത്ത് മോഹന്ലാലുണ്ടാവില്ല. ലാലിന് പകരം അര്ജുന് എന്ന കഥാപാത്രത്തെ ഇക്കുറി വെള്ളിത്തിരയിലെത്തിക്കുന്നത് പൃഥ്വിരാജാണ്.
ചിത്രത്തില്‍ രണ്ട് നായികമാരുണ്ടാവും. ഇതില്‍ ഒരാള്‍ ബോളിവുഡില്‍ നിന്നും ഒരാള്‍ തമിഴില്‍ നിന്നുമായിരിക്കും. അര്‍ജുന്റെ അച്ഛന് ശേഖരനെ അവതരിപ്പിക്കുന്നത് സായികുമാറാണ്. ചിത്രത്തില്‍ മൂന്ന് ഗാനങ്ങളും മൂന്ന് സംഘട്ടനരംഗങ്ങളുമുണ്ടാകും. ഗാനങ്ങള്‍ കൈതപ്രം ദീപക്ദേവ് ടീമിന്‍േറതാണ്.
‘നാടുവാഴികള്‍’ വീണ്ടുമെത്തുമ്പോള്‍ കഥയിലും അവതരണത്തിലും ഒരുപാട് മാറ്റങ്ങള്‍ പ്രതീക്ഷിക്കാമെന്ന് നിര്‍മാതാവ് എസ്. ചന്ദ്രകുമാര്‍ പറയുന്നു. ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ കണ്ണൂരും പോണ്ടിച്ചേരിയുമാണ്.
1989ലാണ് ജോഷിയുടെ സംവിധാനത്തില്‍ നാടുവാഴികള്‍’ പുറത്തിറങ്ങിയത്. നാടുവാഴികളിലെ താരങ്ങളായ മധു, ദേവന്, ജഗതി ശ്രീകുമാര്‍, മണിയന്‍പിള്ള രാജു, ബാബു നമ്പൂതിരി തുടങ്ങിയവര്‍ റീമേക്കിലും ഉണ്ടാവും. സൂപ്പര്‍ഹിറ്റ് ഗാനമായ ‘രാവില്‍ പൂന്തേന്‍ തേടും പൂങ്കാറ്റേ..’ റീമിക്സ് ചെയ്ത് ഉപയോഗിക്കാനും ആലോചനയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല