പുതിയ മോഡല്‍ ഹംഗറിയില്‍ ഈ വര്‍ഷം ആദ്യം പുറത്തിറക്കിയിരുന്നു. മാരുതി എസ് എക്സ് ഫോര്‍ ഡീസല്‍ മോഡല്‍ 2011 ആദ്യം പുറത്തിറക്കും. 1.3 ലീറ്റര്‍ ടര്‍ബോ എന്‍ജിനാകും ഉണ്ടാകുക. വര്‍ഷാദ്യം പുറത്തിറക്കാനിരിക്കുന്ന ആഡംബര കാറായ സെഡാന് കിസാഷി ആദ്യം ഇറക്കുമതി ചെയ്യുകയാണെങ്കിലും ആവശ്യം വര്‍ധിച്ചാല്‍ ഗുര്‍ഗാവ് പ്ലാന്റില്‍ അസംബിള്‍ ചെയ്യുമെന്നും കമ്പനി വക്താക്കള്‍ അറിയിച്ചു.
സ്വിഫ്റ്റും ഡിസയറും ഇപ്പോള്‍ പുറത്തിറക്കുന്ന മനേസര്‍, ഗുര്‍ഗാവ് ഫാക്ടറികള്‍ പുനഃക്രമീകരിക്കും. ഭാവിയില്‍ സ്വിഫ്റ്റ് പൂര്‍ണമായും മനേസ്വറിലും സെഡാന് ഡിസയര്‍ ജൂലൈയോടെ ഗുര്ഗാവിലുമായിരിക്കും നിര്‍മ്മിക്കുക. നിലവില്‍ 10,000 ഡിസയര്‍ കാറുകളും 12,000 സ്വിഫ്റ്റുമാണ് കമ്പനി പ്രതിമാസം പുറത്തിറക്കുന്നത്. സ്വിഫ്ട്, റിറ്റ്സ് കാറുകള്‍ ബുക്ക് ചെയ്താല്‍ ഇപ്പോള്‍ ഒന്നര മാസം മുതല്‍ നാലു മാസം വരെ കാത്തിരിക്കണം. ഡിസയറിനായി അഞ്ചു മാസം വരെയും. ഇതു പരിഹരിക്കാന്‍ പുനഃക്രമീകരണത്തിലൂടെ കഴിയുമെന്നു കരുതുന്നു.
ഈ സാമ്പത്തിക വര്‍ഷം വില്പനയില് 30% വര്‍ധനയാണ് മാരുതി പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 8.7 ലക്ഷം കാറുകളാണ് മാരുതി ഇന്ത്യയില്‍ വിറ്റഴിച്ചത്.ഈ മാസത്തെ വാര്‍ഷിക അറ്റകുറ്റപ്പണിക്കു ശേഷമാണ് 1.3 ലീറ്റര്‍ ടര്‍ബോ എന്ജിന് ഘടിപ്പിച്ച എസ്എക്സ് ഫോര്‍ വാഹനങ്ങള്‍ പുറത്തിറക്കുകയെന്നും മാരുതി സുസുക്കി ഇന്ത്യ പ്രതിനിധി എം.എം.സിങ് പറഞ്ഞു. ഫിയറ്റില്‍ നിന്നാണു മാരുതി ടര്‍ബോ എന്ജിന് സാങ്കേതിക വിദ്യ ലഭ്യമാക്കുന്നത്. 2012 ല്‍ പുറത്തിറക്കാനിരിക്കുന്ന മള്‍ട്ടി പര്‍പസ് വാഹനമായ ആര് ത്രിയിലും ഡീസല്‍ പതിപ്പ് ഉണ്ടാകും. 3625 കോടി രൂപയാണ് പുതിയ പ്ലാന്റുകള്‍ക്കായി പ്രഖ്യാപിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല