വിജയത്തിന്റെ നെറ്റിപ്പട്ടം കെട്ടാനിറങ്ങിയ കൊച്ചിയുടെ കൊമ്പന്‍മാര്‍ക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി.അഞ്ചോവറില്‍ നാലിന് 24 എന്ന ദയനീയ സ്ഥിതിയില്‍നിന്ന് കൊച്ചി ടീം എട്ട് വിക്കറ്റിന് 148 റണ്‍സെടുത്തെങ്കിലും ഏഴ് പന്ത് ബാക്കി നില്‍ക്കേ ആറ് വിക്കറ്റ് നഷ്ടത്തില്‍ പുണെ വാരിയേഴ്‌സ് ലക്ഷ്യത്തിലെത്തി. ജെസി റൈഡര്‍ (17), ഗ്രേയം സ്മിത്ത് (24), ക്യാപ്റ്റന്‍ യുവരാജ്‌സിങ് (8) റോബിന്‍ ഉത്തപ്പ (31) എന്നീ പ്രമുഖരെ പുറത്താക്കിയെങ്കിലും കൊച്ചിക്ക് വിജയത്തിലെത്താനായില്ല.
21 പന്തില്‍ 37 റണ്‍സുമായി പുറത്താവാതെ നിന്ന മോനിഷ് മിശ്രയാണ് വാരിയേഴ്‌സിന്റെ ടോപ്‌സ്‌കോറര്‍. വാരിയേഴ്‌സിന്റെ രണ്ടാം ജയവും കൊച്ചിയുടെരണ്ടാം തോല്‍വിയുമാണിത്. കൊച്ചിയുടെ ഓപണര്‍മാരായ ബ്രണ്ടന്‍ മക്കല്ലവും വി.വി.എസ്. ലക്ഷ്മണും പൂജ്യത്തിനും ക്യാപ്റ്റന്‍ മഹേല ജയവര്‍ധനെ രണ്ട് റണ്‍സിനും പുറത്തായി. അഞ്ചാം വിക്കറ്റില്‍ രവീന്ദ്ര ജഡേജയും (47), ബ്രാഡ് ഹോഡ്ജും (39) കൂട്ടിച്ചേര്‍ത്ത 88 റണ്‍സാണ് കൊച്ചിയെ നാണക്കേടില്‍നിന്ന് രക്ഷിച്ചത്. മലയാളി താരം റൈഫി വിന്‍സന്റ് ഗോമസ് 18 പന്തില്‍ 26 റണ്‍സെടുത്ത് അവസാന ഓവറുകളില്‍ കൊച്ചിയെ 150നടുത്തെത്തിച്ചു.പുണെ വാരിയേഴ്‌സിന്റെ വെയ്ന്‍ പാര്‍നല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ടോസ് ഭാഗ്യം ലഭിച്ച കൊച്ചി ക്യാപ്റ്റന്‍ ബാറ്റിങ്ങിനിറങ്ങുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല