ഹണിമൂണ്‍ കൊലപാതക്കേസില്‍ ആരോപണ വിധേയനായ ഷ്രീന്‍ ദിവാനി കോടതിയില്‍ കുഴഞ്ഞു വീണു.ദിവാനിയുടെ ജാമ്യം തടയണമെന്നാവശ്യപ്പെട്ട് സൗത്ത് ആഫ്രിക്കന്‍ അധികൃതര്‍ കോടതിയെ സമീപിച്ചതിന് തൊട്ടുപിന്നാലെയാണ് നാടകീയമായ സംഭവം.ജാമ്യം ലഭിച്ച ശേഷം ബന്ധുക്കളുടെ സഹായത്തോടെയാണ് ഷ്രീന്‍ കോടതിക്ക് പുറത്തെത്തിയത്.
ദിവാനിയുടെ നവവധു ആനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ദിവാനിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടാണ് സൗത്ത് ആഫ്രിക്കന്‍ അധികൃതര്‍ കോടതിയെ സമീപിച്ചത്. നേരത്തെ അമിതമായി മരുന്നുകള്‍ കഴിച്ച ദിവാനിയുടെ മാനസിക നില തകര്‍ന്നിട്ടുണ്ടെന്നും അദ്ദേഹത്തെ പ്രയറി ക്ലിനിക്കില്‍ നിന്നും സോമര്‍സെറ്റിലെ സിഗ്‌നെറ്റ് ആശുപത്രിയിലെത്തിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
ദിവാനിയുടെ ജാമ്യം പുതുക്കിനല്‍കിയ ജില്ലാ കോടതി ജഡ്ജി ഹൊവാര്‍ഡ് റിഡില്‍ 24 മണിക്കൂറും നിരീക്ഷണത്തിലായിരിക്കുമെന്നും സിഗ്‌നെറ്റില്‍ വിട്ട് പോകാന്‍ പാടില്ലെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെസ്റ്റ്മിനിസ്റ്റര്‍ മജിസ്‌ട്രേറ്റില്‍ നടപടികള്‍ പുരോഗമിക്കുന്നതിനിടയിലാണ് വയറില്‍ മുറുകെ പിടിച്ച് ദിവാനി കോടതിക്കുപുറത്തേക്കുപോയത്. ഇതിനെത്തുടര്‍ന്ന് കോടതി നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
ദിവാനിയുടെ അസ്ഥിരമായ പെരുമാറ്റത്തെക്കുറിച്ച് ബ്രിസ്‌റ്റോളിലെ പ്രയറി ക്ലിനിക്കിലെ തൊഴിലാളികളോട് പോലീസ് അന്വേഷിച്ചിരുന്നു. ഇക്കാര്യങ്ങളും കോടതിയെ അറിയിച്ചിട്ടുണ്ട്. ദിവാനി വളരെ ഹിംസാത്മകമായാണ് പെരുമാറുന്നതെന്നും നഴ്‌സുമാരെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നുമാണ് ആശുപത്രിയില്‍ നിന്നു ലഭിച്ച വിവരം. ദിവാനിയുടെയും ആനിയുടേയും ഹണിമൂണ്‍ യാത്രയ്ക്കിടയില്‍ കേപ് ടൗണില്‍ വച്ചാണ് ആനി വെടിയേറ്റു മരിക്കുന്നത്. ദിവാനി ആസൂത്രിതമായി കൊല നടത്തുകയായിരുന്നെന്നാണ് പോലീസ് ആരോപണം. എന്നാല്‍ ഈ ആരോപണങ്ങളെ ദിവാനി ശക്തമായി എതിര്‍ത്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല