ഗില്‍ഫോര്‍ഡ്: ഹോളിഫാമിലി പ്രെയല്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ സീറോ മലബാര്‍ സഭയുടെ ആരാധനാ ക്രമത്തിലുള്ള ആഘോഷമായ വിശുദ്ധ കൂര്‍ബ്ബാന 23ന് വൈകുന്നേരം നാലുമണിക്ക് സെ.മേരീസ് ദേവാലയത്തില്‍ ഫാ.സിറിള്‍ ഇടമനയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കും.
ദുഖശനി ആചരണത്തോടനുബന്ധിച്ചുള്ള പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷകളും തിരുകര്‍മ്മങ്ങളും ഉണ്ടായിരിക്കുന്നതാണ്. കുമ്പസരിക്കാനുള്ള സൗകര്യങ്ങളും ഉണ്ടായിരിക്കും. യേശുനാഥന്റെ ഉയിര്‍പ്പ് തിരുനാളിനെ വരവേല്‍ക്കുവാനായി ഒരുങ്ങുന്ന ഗില്‍ഫോര്‍ഡിലും സമീപപ്രദേശങ്ങള്‍ക്കിടയിലുമുള്ള എല്ലാ വിശ്വാസികളും ഇതൊരറിയിപ്പായി കാണണമെന്ന് പ്രെയര്‍ കോഓര്‍ഡിനേറ്റര്‍ ആന്റണി എബ്രഹാം അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
07846747602, 07877680697 നമ്പറുകളില്‍ ബന്ധപ്പെടുക
പള്ളിയുടെ വിലാസം
ST.MARRYS CATHOLIC CHURCH, 157ALDERSHOT ROAD, GUILDFORD, GU2 8BP കാര്‍പാര്‍ക്കിംഗിന് സൗകര്യമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല