സഹോദരിയുടെ അശ്ലീല പ്രൊഫൈല്‍ ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ച യുവതി അറസ്റ്റിലായി. ചെന്നൈയിലെ മൈലാപൂരിലാണ് സംഭവം നടന്നത്. ഇരുപത്തിയാറുകാരിയായ യുവതി തന്റെ മുതിര്‍ന്ന സോഹദരിയോട് പ്രതികാരം ചെയ്യാനാണ് അവരുടെ അശ്ലീല പ്രൊഫൈല്‍ ഉണ്ടാക്കി സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റായ ഓര്‍ക്കുട്ടില്‍ പ്രസിദ്ധീകരിച്ചത്.
2009ലാണ് ഈ സംഭവം നടന്നത്. അശ്ലീല പ്രൊഫൈല്‍ സൈറ്റില്‍ കണ്ടതിനെത്തുടര്‍ന്ന് യുവതിയുടെ സഹോദരി 2010ല്‍ മദ്രാസ് ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നു. സ്വന്തം അനിയത്തിയാണ് ഇത് ചെയ്തതെന്ന് അറിയാതെയായിരുന്നു ഇവരുടെ നീക്കം. മാത്രമല്ല ഭര്‍ത്താവിന്റെ ബന്ധുക്കളെ ഇക്കാര്യത്തില്‍ സംശയിക്കുന്നതായി യുവതിയുടെ പരാതിയില്‍ പറഞ്ഞിരുന്നു.
കോടതി കേസന്വേഷണം സിബി-സിഐഡിയ്ക്ക് വിടുകയായിരുന്നു. കോടതി നിര്‍ദ്ദേശം വന്ന് പതിനൊന്നുമാസം കഴിഞ്ഞും അന്വേഷണത്തില്‍ പുരോഗതിയുണ്ടായില്ല. തുടര്‍ന്ന് ഡിജിപി അര്‍ച്ചന രാമസുന്ദരം ഇടപെട്ട് കേസന്വേഷണത്തിനായി ഒരു പ്രത്യേക സംഘത്തെ നിയോഗിച്ചു.
തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് അശ്ലീല പ്രൊഫൈല്‍ പ്രസിദ്ധീകരിക്കാനുപയോഗിച്ച കമ്പ്യൂട്ടറിന്റെ ഐപി അഡ്രസ് കണ്ടെത്തുകയും അത് മൈലാപൂരില്‍ തന്നെയുള്ളതാണെന്ന് മനസ്സിലാക്കുകയും ചെയ്തത്. ഈ ഐപി അഡ്രസിലുള്ള കമ്പ്യൂട്ടര്‍ കുറ്റവാളിയാണെന്ന് കണ്ടെത്തിയ യുവതിയുടെ ഭര്‍ത്താവിന്റേതായിരുന്നു.
തുടര്‍ന്ന്് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യലിനിടെ യുവതി താന്‍ തന്നെയാണ് സഹോദരിയെ അപമാനിക്കാന്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയതെന്ന് സമ്മതിക്കുകയും ചെയ്തു. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി ഇവരെ സെയ്താപേട്ടിലെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
തങ്ങള്ക്കിയയിലുള്ള സ്വത്ത് തര്‍ക്കമാണ് ചേച്ചിയ്ക്കെതിരെ അരുതായ്ക പ്രവര്‍ത്തിക്കാന്‍ അനുജത്തിയെ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ രണ്ടുപേരും നല്കിയ പൊലീസ് കേസുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.
എന്നാല്‍ കേസില്‍ യുവതിയ്ക്ക് തന്റെ കുടുംബാംഗങ്ങളുടെ പിന്തുണ ലഭിച്ചിരുന്നില്ല. ഇവരെല്ലാം ഇവരുടെ ചേച്ചിയുടെ പക്ഷത്തായിരുന്നു. തുടര്‍ന്നാണ് ചേച്ചിയെ അപമാനിക്കാനും അതിന് ഇന്റര്‍നെറ്റ് ആയുധമാക്കാനും യുവതി തീരുമാനിച്ചതെന്നും പൊലീസ് പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല