1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 30, 2011


നിഷ ഉതുപ്പ് കുടിലില്‍

ലിവര്‍പൂള്‍: ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ) സംഘടിപ്പിക്കുന്ന ലിമ ചില്‍ഡ്രണ്‍ ആന്റ് യൂത്ത് ഫെസ്റ്റിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇന്ന് രാവിലെ ഒന്‍പതു മണിക്ക് സെന്റ് ജോണ്‍ ബോസ്‌കോ ഓഡിറ്റോറിയത്തില്‍ മല്‍സരങ്ങള്‍ ആരംഭിയ്ക്കും.

നാലുവിഭാഗങ്ങളിലായി പതിനഞ്ചോളം ഇനങ്ങളിലായാണ് പ്രതിഭകള്‍ മാറ്റുരയ്ക്കുക. വിദഗ്ധര്‍ അടങ്ങിയ ജൂറി വിധിനിര്‍ണയം നടത്തി തിരഞ്ഞെടുക്കുന്ന ലിമ കലാപ്രതിഭയ്ക്കും കലാതിലകത്തിനും ലിമ പ്രശസ്തിപത്രവും ഡൊമിനിക് സോളിസിറ്റര്‍ഡ് സ്‌പോണ്‍സര്‍ ചെയ്യുന്ന കാഷ് അവാര്‍ഡും സമ്മാനിക്കും. ലിവര്‍പൂള്‍ എം.പി മിസ്റ്റര്‍.സ്റ്റീഫന്‍.ട്വിഗ് സമ്മാനദാനം നിര്‍വ്വഹിക്കും.

വളരുന്ന യുവത്വത്തെ പ്രതിനിധീകരിക്കുവാനായി ലിമ രൂപീകരിച്ച യുവജന വിഭാഗം യുവയുടെ ഔദ്യോഗിക ഉദ്ഘാടനവും അന്നേദിവസം വൈകീട്ട് നടക്കുന്ന കലാസായാഹ്നത്തോടനുബന്ധിച്ച് നടത്തും. യുവ അവതരിപ്പിക്കുന്ന നൃത്തസംഗീത വിരുന്നും വൈവിധ്യമാര്‍ന്ന മറ്റനവധി കലാപരിപാടികളും ലിമ കലാരവത്തിന് നിറപ്പകിട്ടേകും. ലിമ ആരവത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ടിജോ തോമസ് അറിയിച്ചു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രവേശനം പൂര്‍ണമായും സൗജന്യമായിരിക്കും.

VENUE; ST JOHN BOSCO ARTS COLLEGE, L11 9DQ

കൂടുതല്‍ വിവരങ്ങള്‍ക്ക്
സെബാസ്റ്റിയന്‍ ജോസഫ്-07809566985
ജോയ് ആഗസ്തി; 07809725214
മെലീസ ഇമ്മാനുവേല്‍; 077 37131024
visit; www.limaliverpool.org

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.