വോട്ടെടുപ്പ് കഴിഞ്ഞിട്ടും നടി കാവ്യാമാധവന് നേര്‍ക്കുള്ള ഇടതുപക്ഷത്തിന്റെ അതൃപ്തി അവസാനിച്ചിട്ടില്ല. പത്തനാപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഗണേഷ്കുമാറിനു വേണ്ടി പ്രചാരണത്തിന് ഇറങ്ങിയതോടെ കാവ്യ ഇടതുപക്ഷത്തിന്റെ കണ്ണിലെ കരടായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ ഒരു കടയുടെ ഉദ്ഘാടനത്തിനെത്തിയ കാവ്യയ്ക്ക് നേരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയതാണ് ‘ചുവപ്പന്‍’ പ്രതിഷേധത്തിന്റെ അവസാന ഉദാഹരണം.
കരുനാഗപ്പള്ളിയില്‍ കാവ്യയ്ക്ക് നേരെ പ്രതിഷേധം ഉണ്ടാകുമെന്ന് പൊലീസിന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് സുരക്ഷ ശക്തമാക്കിയിരുന്നു. നാല് മണിയോടെ ഉദ്ഘാടന സ്ഥലത്ത് എത്തിയ കാവ്യയ്ക്ക് നേരെ ‘ഗോ ബാക്ക്’ വിളിച്ചുകൊണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയായിരുന്നു. ഉദ്ഘാടന സമയത്തും പൊതുജനങ്ങളെ അഭിവാദനം ചെയ്തപ്പോഴും പ്രതിഷേധക്കാര്‍ ഉറക്കെ മുദ്രാവാക്യം വിളിക്കുന്നുണ്ടായിരുന്നു.
എന്നാല്‍, നടി ഇതൊന്നും കാര്യമാക്കാതെ ഉദ്ഘാടനം നിര്‍വഹിച്ച് മടങ്ങി. പ്രതിഷേധക്കാര്‍ ഉദ്ഘാടന ശേഷം പ്രകടനം നടത്തുകയും ചെയ്തു.
യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിനിറങ്ങിയ മിക്ക താരങ്ങളുടെയും പോസ്റ്ററുകള്‍ വികൃതമാക്കുന്ന പ്രവണത പലയിടത്തും തുടരുകയാണ്. വോട്ടെടുപ്പിന് തൊട്ടടുത്ത ദിവസം കൊല്ലത്താണ് ഇതിന് ആരംഭമിട്ടത്. കാവ്യ, ദിലീപ്, സുരേഷ്ഗോപി തുടങ്ങിയ താരങ്ങളുടെ പോസ്റ്ററുകളില്‍ കരിഓയില്‍ തേച്ച് വികൃതമാക്കുകയായിരുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല