ലണ്ടന്‍:മുഖം മറക്കാത്ത സ്ത്രീകള്‍ക്ക് ബ്രിട്ടനില്‍ ശരിയത്ത് നിയമങ്ങള്‍ സ്ഥാപിക്കണമെന്ന ആവശ്യമുന്നയിക്കുന്ന ഇസ്‌ലാമിക തീവ്രവാദികളുടെ വധഭീഷണി. മുഖം മറയ്ക്കാത്തവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന പോസ്റ്ററുകളും അതിനൊപ്പം ബിക്കിനി ധരിച്ച മോഡലുകളുടെ ഫോട്ടോ മുഖം വെട്ടിമാറ്റിയനിലയില്‍ ഇവര്‍ പലയിടങ്ങളിലും പതിച്ചിട്ടുണ്ട്. തങ്ങളുടെ മേല്‍ ഈ നിബന്ധന അടിച്ചേല്‍പ്പിക്കുമോ എന്ന ഭീതിയിലാണ് ലണ്ടനിലെ മുസ്‌ലീം സ്ത്രീകള്‍.
പടിഞ്ഞാറന്‍ ശൈലിയില്‍ വസ്ത്രം ധരിച്ച വൈറ്റ്ചാപ്പലിലെ ഒരു മുസ്‌ലീം വിഭാഗത്തിലേതല്ലാത്ത ഏഷ്യന്‍ ഫാര്‍മസിസ്റ്റിനോട് ഒരു ഹിജാബോ, മറ്റോ ഉപയോഗിച്ച് മുറം മറയ്ക്കണമെന്ന് ഒരാള്‍ നിര്‍ദേശിച്ചിരുന്നു. പിന്നീട് മുഖം മറച്ചില്ലെങ്കില്‍ കൊല്ലുമെന്ന് മറ്റൊരാള്‍ ഭീഷണിപ്പെടുത്തിയതായും ഇവര്‍ പറഞ്ഞു. ഈ പരാതി പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.
ഇത്തരം ഭീഷണികള്‍ ആരെങ്കിലും നടത്തുന്നതായി കണ്ടെത്തിയാല്‍ അവരെ ക്രിമിനല്‍ നടപടിക്ക് വിധേയമാക്കുമെന്ന് ടവര്‍ഹാംലറ്റിലെ ബോറോ കമ്മാന്റര്‍ പോള്‍ റിക്കറ്റ് പറഞ്ഞു. ഇത്തരം തീവ്രവാദികള്‍ മറ്റുള്ളവരെ അംഗീകരിക്കാന്‍ തയ്യാറാവണമെന്ന് ബര്‍മ്മിംങ്ഹാം പെറിബാറിലെ എം.പി ഖാലിദ് മഹമ്മൂദ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല