ലണ്ടന്‍: കെയ്റ്റ് മിഡില്‍ടണും വില്യം രാജകുമാരനും തമ്മിലുള്ള വിവാഹത്തിന് മിഡില്‍ടണ്‍ കുടുംബം ചിലവാക്കേണ്ടത് 100,000 പൗണ്ടാണ്. ഹോട്ടല്‍ മുറികള്‍, വധുവിനണിയാനുള്ള മേലങ്കി, വധുവിന്റെ തോഴിമാര്‍ക്കുള്ള വസ്ത്രങ്ങള്‍, ഹണിമൂണ്‍ എന്നിവയുടെ ചിലവുകള്‍ മിഡില്‍ടണ്‍ കുടുംബം വഹിക്കണം. സണ്‍ഡേ ടൈമാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
ബെല്‍ഗ്രേവിയയിലെ ഗോറിങ് ഹോട്ടലിലെ നിരവധി മുറികള്‍ ബുക്ക് ചെയ്യേണ്ടതുണ്ട്. രണ്ട് കിടപ്പുമുറികള്‍ കെയ്റ്റിനും സഹോദരി പിപ്പയ്ക്കുമായി അഞ്ച് മുറികളുള്ള സ്യൂട്ട്, കെയ്റ്റിന്റെ തോഴിമാര്‍ക്കുള്ള മുറികള്‍ എന്നിവയുള്‍പ്പെടെയാണിത്. കരോലിനും, മിക്കൈയേല്‍ മിഡില്‍ടണ്ണും കെയ്റ്റിന്റെ സഹോദരന്‍ ജെയിംസും ബെര്‍ക്കിംങ് ഹാം കൊട്ടാരത്തിനടുത്തുള്ള ഹോട്ടലില്‍ തന്നെ മുറിയെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഹോട്ടല്‍ബില്ലിനുമാത്രമായി 20,000പൗണ്ട് അടക്കേണ്ടിവരുമെന്നാണ് പത്രറിപ്പോര്‍ട്ടില്‍ പറയുന്നത്. കെയ്റ്റിന്റെ വസ്ത്രത്തിനായി 30,000പൗണ്ടും പിപ്പയുടെ വസ്ത്രങ്ങള്‍ക്കായി 20,000 പൗണ്ടും മിഡില്‍ടണ്‍ കുടുംബം ചിലവാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല