മുംബൈ: പരിക്കിനെ തുടര്‍ന്ന് ഇന്ത്യന്‍ തീരം വീരേന്ദ്ര സെവാഗിന് ഇംഗ്ലണ്ടിനും വെസ്റ്റിന്‍ഡീസിനും എതിരായ ക്രിക്കറ്റ് പരമ്പര നഷ്ടമായേക്കുമെന്ന് സൂചന. എന്നാല്‍ പരിക്ക് വകവെയ്ക്കാതെ ഐ.പി.എല്ലില്‍ കളിക്കാനിറങ്ങിയതാണ് സെവാഗിന് വിനയായത് എന്നാണ് സൂചന.
ലോകകപ്പ് സമയത്തുതന്നെ സെവാഗിന് പരിക്കേറ്റിരുന്നു. തുടര്‍ന്ന് കളിയില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും ചികിത്സയ്ക്ക് വിധേയനാകണമെന്നും ഡോക്ടര്‍മാര്‍ ഉപദേശിച്ചിരുന്നു. എന്നാല്‍ ഇത് മാനിക്കാതെ സെവാഗ് തന്റെ ഐ.പി.എല്‍ ടീമായ ദല്‍ഹിക്കുവേണ്ടി കളിക്കാനിറങ്ങുകയായിരുന്നു.
അതിനിടെ സെവാഗിനെതിരേ മന്‍സൂര്‍ അലിഖാന് പട്ടോടി രംഗത്തെത്തിയിട്ടുണ്ട്. വരാനിരിക്കുന്ന പരമ്പരകളില്‍ കളിക്കാനായില്ലെങ്കില്‍ അതിന് ഐ.പി.എല്ലിനെ കുറ്റം പറയേണ്ടെന്നാണ് താരത്തിനോട് പട്ടോടി നിര്‍ദ്ദേശിച്ചിട്ടുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല