മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് എന്നും വാര്‍ത്തകളിലെ താരമാണ്. അത് ലോകകപ്പായാലും ഐപിഎല്‍ ആയാലും ഒന്നുകില്‍ മികവുകൊണ്ട് അല്ലെങ്കില്‍ കഴിവുകേടുകൊണ്ട് ശ്രീ ശ്രദ്ധനേടിയിരിക്കും. ഇപ്പോഴിതാണ് ഐപിഎല്ലിന്റെ നാലാം മാമാങ്കകാലത്ത് ശ്രീ പുതിയൊരു ഗോസിപ്പില്‍ അകപ്പെട്ടിരിക്കുന്നു.
ശ്രീശാന്തും നടി റിയ സെന്നും തമ്മില്‍ പ്രണയത്തിലാണെന്നാണ് കേള്‍ക്കുന്നത്. ഇന്ത്യാടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിഷുദിനത്തില്‍ ഇന്ത്യാടുഡേയുടെ വെബ്സൈറ്റിലാണ് ഇതുസംബന്ധിച്ച വാര്‍ത്ത ആദ്യമായി പ്രത്യക്ഷപ്പെട്ടത്.കൊച്ചിന് ടസ്കേഴ്സ് കേരള ടീമിന്റെ ബ്രാന്‍ഡ് അംബാസിഡറായി ചുമതലയേറ്റ റിയ സെന്നും ശ്രീശാന്തും തമ്മില്‍ ഏറെക്കാലമായി പ്രണയത്തിലാണെന്ന് വെബ്സൈറ്റിലെ വാര്‍ത്ത പറയുന്നു.
എന്നാല്‍ ഈ വാര്‍ത്ത വെറും മണ്ടത്തരമാണെന്ന് പരിഹസിച്ചുകൊണ്ട് ശ്രീശാന്തും റിയ സെന്നും രംഗത്തെത്തിയിട്ടുണ്ട്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് റിയ ശ്രീശാന്ത് പ്രണയവാര്‍ത്തകളെ നിരാകരിച്ചത്. ഇന്ത്യടുഡേ പോലുള്ള ഉത്തരവാദിത്തപ്പെട്ട മാധ്യമങ്ങള്‍ ഇത്തരം ഗോസിപ്പുകള്‍ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്ന് റിയ കുറ്റപ്പെടുത്തുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല