യേശുവിന്റെ പീഢനാനുഭവത്തിന്റെ ഓര്‍മ്മപുതുക്കുന്ന വലിയ ആഴ്ചയുടെ ആരംഭമായ ഓശാനദിവസം ഡൗണ്‍ ആന്റ് കോണര്‍ രൂപതയിലുള്ള മലയാളി സമൂഹം സെന്റ് പോള്‍സ് പള്ളി അങ്കണത്തില്‍ ഒത്തുചേര്‍ന്നു.
വൈകുന്നേരം 4 മണിക്ക് ഫാദര്‍ ഡോ. ആന്റണി പെരുമയന്റെ നേതൃത്വത്തില്‍ പള്ളി അങ്കണത്തില്‍ തിരുകര്‍മ്മങ്ങള്‍ ആരംഭിച്ചു. കേരളത്തനിമ നിലനിര്‍ത്തിക്കൊണ്ട് കേരളത്തില്‍ നിന്ന് കൊണ്ടുവന്ന കുരുത്തോലകള്‍ വഞ്ചരിച്ച് വിതരണം ചെയ്തു. തുടര്‍ന്ന് കുരുത്തോലകളുമേന്തി നടത്തിയ നഗരപ്രദക്ഷിണത്തില്‍ നൂറുകണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്തു പ്രദക്ഷിണം ദേവാലയത്തില്‍ എത്തിയപ്പോള്‍ ചാപ്ലയില്‍ പെരുമായനച്ചന്‍ ഓശാന സന്ദേശം നല്കി.
മൃഗങ്ങളില്‍ വച്ച് എല്ലാവരാലും അവഗണിക്കപ്പെടുന്ന കഴുതയെ തന്നെ തന്റെ നഗര പ്രവേശന വാഹനമായി തിരഞ്ഞെടുക്കുക വഴി, ജീവിതത്തിന്റെ ഏതവസ്ഥയിലുള്ള മനുഷ്യനേയും അവിടുത്തേയ്ക്ക് ആവശ്യമുണ്ടെന്നും, അവിടുത്തെ സംവഹിയ്ക്കുന്ന മനുഷ്യന് ഏതൊരവസ്ഥയിലുള്ളവനായും, യേശുവാഹകനായ കഴുത ആദരിയ്ക്കപ്പെട്ടതുപോലെ ആദരണീയനായിരിയ്ക്കണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.
തുടര്‍ന്ന് വലിയ ആഴ്ചയിലെ തിരുകര്‍മ്മങ്ങള്‍ താഴെപ്പറയും വിധമായിരിയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു.
18,19,20 ( തിങ്കള്‍, ചൊവ്വ, ബുധന്‍) വൈകിട്ട് 6 മണി മുതല്‍ 9 വരെ ഫാ: ജേക്കബ്ബ് വെള്ളമരുതുങ്കല് നയിക്കുന്ന അത്മവിശുദ്ധീകരണ ധ്യാനം. 21ന് ( വ്യാഴം) ഉച്ചകഴിഞ്ഞ് 2.30ന് പെസഹാ തിരുകര്‍മ്മങ്ങള്‍ പെസഹാഭോജനം 22ന് (ദുഃഖവെള്ളി) ഉച്ചകഴിഞ്ഞ് 3 മണിയ്ക്ക് അഭിവന്ധ മക്യോണ് പിതാവിന്റെ നേതൃത്വത്തിലുള്ള പീഡാനുഭവ ചരിത്രവായന കുരിശിന്റെ വഴി (മലയാളം) 23(ശനി) രാത്രി 11 മണിയ്ക്ക് ഉയിര്‍പ്പ് തിരുകര്‍മ്മങ്ങള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല