ന്യൂദല്‍ഹി: ടീമിനായി വിദേശത്തു നിന്നും പണംസ്വീകരിച്ചതുമായി ബന്ധപ്പെട്ട് രാജസ്ഥാന് റോയല്‍സിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസയച്ചു. വിദേശത്തുനിന്നും പണം സ്വീകരിക്കുമ്പോള്‍ പാലിക്കേണ്ട നിയമങ്ങള്‍ ലംഘിച്ചു എന്നുകാണിച്ച് ടീം ഉടമസ്ഥരായ ജയ്പൂര്‍ ഐ.പി.എല്‍ പ്രൈവറ്റ് ലിമിറ്റഡിനാണ് നോട്ടീസ് അയച്ചത്.
എവിടെനിന്നാണ് പണം എത്തുന്നതെന്നും എങ്ങിനെയൊക്കെയാണ് അത് വിനിയോഗിക്കുന്നതെന്നും 30 ദിവസത്തിനകം വ്യക്തമാക്കണമെന്നാണ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്. അതിനിടെ ഐ.പി.എല്‍ മുന്‍ കമ്മീഷണര്‍ ലളിത് മോഡിയുമായി ബന്ധപ്പെട്ട് ടീം ഉടമകള്‍ക്ക് മറ്റൊരു നോട്ടീസും അയച്ചിട്ടുണ്ട്.
താരങ്ങളുമായുള്ള കരാര്‍ ലംഘനവുമായി ബന്ധപ്പെട്ട് രാജസ്ഥാന് റോയല്‍സ് നേരത്തേ വിവാദത്തില്‍പ്പെട്ടിരുന്നു. അവസാനി നിമിഷമാണ് ടീം നാലാം ഐ.പി.എല്‍ സീസണില്‍ കളിക്കാന്‍ യോഗ്യത നേടിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല