ലണ്ടന്‍: ഒരു വലിയ അപകടത്തില്‍ രക്ഷപ്പെട്ട അവസ്ഥയാണ് മൊബൈല്‍ രാജാക്കന്‍മാരായ ഓറഞ്ചിലെ ചില തൊഴിലാളികള്‍ക്ക്. ഡാര്‍ലിംങ്ടണിലെ ഓറഞ്ച് കസ്റ്റമര്‍സെന്ററിലെ തൊഴിലാളികള്‍ക്ക് കഴിഞ്ഞ ദിവസം ലഭിച്ചത് വലിയ ഞെട്ടലുണ്ടാക്കുന്ന സന്ദേശമായിരുന്നു. ഇവിടെ ജോലിചെയ്യുന്ന നാല്‍പതോളം പേരെ ഫിലിപ്പീന്‍സിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തുകൊണ്ടുള്ള കുറിപ്പായിരുന്നു അത് . ഡാര്‍ലിങ്ടണില്‍ ജോലിചെയ്യുന്നവരെ സര്‍വ്വീസ് പാര്‍ട്ട്‌നറായ ഐ.ബി.എമ്മിലേക്ക് മാറ്റുമെന്നായിരുന്നു അറിയിപ്പ്.
ഈ അറിയിപ്പ് കേട്ട തൊഴിലാളികളില്‍ ചിലര്‍ ഗത്യന്തരമില്ലാതെ ഈ തീരുമാനം അംഗീകരിച്ച് പുറം രാജ്യത്ത് ജോലിചെയ്യാനുള്ള തയ്യാറെടുപ്പുകള്‍ നടത്തി. മറ്റുചിലരാവട്ടെ ഇവിടുത്തെ ജോലി ഉപേക്ഷിച്ച് മറ്റിടങ്ങളില്‍ ജോലിചെയ്യാനും തുടങ്ങി. കുറച്ചുപേര്‍ ഒരു തീരുമാനവുമെടുക്കാനാവാതെ ലീവെടുത്ത് വീട്ടിലിരിക്കുകയായിരുന്നു.
തൊഴിലാളികള്‍ക്കാര്‍ക്കും മനിലയില്‍ ജോലിചെയ്യാനാഗ്രഹമില്ലെന്നാണ് അവരിലൊരാള്‍ പറഞ്ഞത്. 200പൗണ്ടില്‍ കുറഞ്ഞ തുകയാണ് മാസശമ്പളമായി ഐ.ബിഎന്‍ തരുന്നതെന്നാണ് ട്രാന്‍സ്ഫര്‍ പാക്കേജിന്റെ വിശദാംശങ്ങള്‍ ചോദിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത്. ഭക്ഷണത്തിന്റെയും താമസത്തിന്റെയും ചിലവ് ഉള്‍പ്പെടെയാണിതെന്നും അവര്‍ പറഞ്ഞു.
ഈ ട്രാന്‍സ്ഫര്‍ പാക്കേജ് ശരിക്കും ആളുകളെ വെള്ളം കുടിപ്പിച്ച അവസരത്തിലാണ് ഈ നിര്‍ദേശങ്ങള്‍ ഹ്യൂമണ്‍ റിസോഴ്‌സിന് പറ്റിയ പിഴവായിരുന്നെന്ന് ഓറഞ്ച് വക്താവിന്റെ വിശദീകരണമുണ്ടായത്. നിര്‍ദേശം ലഭിച്ച നാല്‍പത് തൊഴിലാളുകളുമായി തങ്ങള്‍ ബന്ധപ്പെടാന്‍ ശ്രമിക്കുകയാണെന്നും തങ്ങള്‍ തൊഴിലാളികളെ മനിലയിലേക്ക് വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അവരെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഓറഞ്ചില്‍ നൈറ്റ് ഷിഫ്റ്റ് കസ്റ്റമര്‍ സര്‍വ്വീസില്‍ ചിലമാറ്റങ്ങള്‍ തങ്ങള്‍ നിര്‍ദേശിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭാവിയില്‍ രാത്രിയുണ്ടാവുന്ന കസ്റ്റമര്‍ കോളുകള്‍ മനിലയിലെ പാര്‍ട്ണര്‍മാര്‍ അവരുടെ പകല്‍ സമയത്ത് കൈകാര്യം ചെയ്യും. യു.കെയില്‍ നിലനില്‍ക്കുന്ന നിയമമനുസരിച്ച് ഇക്കാര്യങ്ങള്‍ ഞങ്ങള്‍ പരിഗണിച്ചെന്നും പല വ്യക്തികളോടും ഇതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ചര്‍ച്ച നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല