വരന്‍ താലിചാര്‍ത്തുന്നതിന് മുമ്പേ വരന്റെ കൂട്ടുകാര്‍ വധുവിന് മാലയിട്ടതിനെത്തുടര്‍ന്ന് സംഘര്‍ഷവും പൊലീസ് ലാത്തിചാര്‍ജും. പ്രശ്‌നം കൈവീട്ടപ്പോള്‍ വധുവിന്റെ വീട്ടുകാര്‍ പൊലീസ് സാന്നിധ്യത്തില്‍ വിവാഹമോചനം നടത്തി.
ഞായറാഴ്ച പൊന്നാനിയിലെ വെളിയങ്കോട്ട് സ്വദേശി സുരേഷിന്റെയും തൃശൂര്‍ സ്വദേശിയായ രമ്യയുടെയും വിവാഹമാണ് കൂട്ടുകാരുടെ ഇടപെടല്‍ മൂലം കലങ്ങിയത്.വധുവിന്റെ വീട്ടില്‍ താലികെട്ട് നടക്കുന്നതിനുമുമ്പ് വരന്റെ കൂട്ടുകാര്‍ വധുവിന് മാലയിട്ടത് വാക്കേറ്റത്തില്‍ കലാശിച്ചിരുന്നു. ബന്ധുക്കള്‍ ഇടപെട്ട് ഈ പ്രശ്‌നം പറഞ്ഞുതീര്‍ത്തു.
എന്നാല്‍ വധുവിന്റെ ബന്ധുക്കളും നാട്ടുകാരും വരന്റെ വീട്ടിലെത്തിയപ്പോള്‍ വീണ്ടും കയ്യാങ്കളിയായി. വധുവിന്റെ വീട്ടില്‍ പ്രശ്‌നമുണ്ടാക്കിയവരെ വരന്റെ കൂട്ടുകാര്‍ കണ്ടതോടെയാണ് സംഘര്‍ഷമുണ്ടായത്.പ്രശ്നം കൂട്ടത്തല്ലില്‍ കലാശിക്കുകയും തുടര്‍ന്ന് പോലീസെത്തി ലാത്തിച്ചാര്‍ജ് നടത്തി ഇരുകൂട്ടരെയും പിരിച്ചുവിടുകയുമായിരുന്നു.
സംഭവത്തില്‍ ക്ഷമകെട്ട വധുവിന്റെ ബന്ധുക്കള്‍ വരനെ മണിയറയില്‍ കയറ്റാതെ വിവാഹമോചനം ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച പെരുമ്പടപ്പ് എസ്.ഐ ടി.പി. ഫര്‍ഷാദിന്റെ സാന്നിധ്യത്തില്‍ വരന്റെയും വധുവിന്റെയും ബന്ധുക്കളെ വിളിച്ചുവരുത്തി നടത്തിയ ചര്‍ച്ചയിലാണ് വിവാഹമോചനം നടത്താന്‍ ധാരണയായത്.വരന്‍ വധുവിന് ചാര്‍ത്തിയ താലി തിരിച്ചുനല്‍കിയും മറ്റു സ്വര്‍ണപണമിടപാടുകള്‍ കൈമാറുകയും ചെയ്തശേഷം വിവാഹമോചനം നടത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല