റോമന്‍ കത്തോലിക്‌സുമായുള്ള വിവാഹത്തിലൂടെ ഉണ്ടാകുന്ന കുട്ടികള്‍ക്ക് രാജഭരണത്തില്‍ പിന്തുടര്‍ച്ചാവകാശം നല്‍കുന്നത് നിരോധിക്കുന്ന വിധി എടുത്തുമാറ്റണമെന്ന് ഡേവിഡ് കാമറൂണ്‍ ആവശ്യപ്പെട്ടു.
ഇത്തരത്തിലൊരു തീരുമാനം പെട്ടെന്ന് നടപ്പാക്കാനാകില്ലെന്നും കോമണ്‍വെല്‍ത്തിലെ മറ്റ് രാഷ്ട്രങ്ങളുടെ താല്‍പ്പര്യം കൂടി കണക്കിലെടുക്കണമെന്നും കാമറൂണ്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്ഞിമാര്‍ അധികാരസ്ഥാനത്തിരിക്കുന്ന രാഷ്ട്രങ്ങളുടെ അനുമതികൂടി ഇക്കാര്യത്തില്‍ ലഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
1701ലെ സെറ്റില്‍മെന്റ് ആക്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നിരോധനം നിലവില്‍ വന്നത്. രാജ്യത്തിന്റെ അധിപന്‍ പ്രൊട്ടസ്റ്റന്റുകാരനായിരിക്കണമെന്നും ഈ നിര്‍ദ്ദേശം വ്യക്തമാക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല