ലണ്ടന്‍: താമരശേരി രൂപതയുടെ മെത്രാന് അഭിവന്ദ്യ മാര്‍ റെമിജിയൂസ് പിതാവിന് യുണൈറ്റഡ് കിംഗ്ഡം (യു.കെ.എസ്.ടി.സി.എഫ്) ഊഷ്മളമായ സ്വീകരണം നല്കി.
യു.കെ.എസ്.ടി.സി.എഫ് സെക്രട്ടറി ലിജു പാറത്തോട്ടാന്, സ്പിരിച്ച്വല്‍ കോ ഓര്‍ഡിനേറ്റര്‍ ബ്രദര്‍ ടോമി പുതുക്കാട്, ജോ.സെക്രട്ടറി ജിന്റി ജോസ്, എന്നിവരുമായി അഭിവന്ദ്യ പിതാവ് കാത്തലിക് ഫോറത്തിന്റെ നയങ്ങളും ലക്ഷ്യങ്ങളും പ്രവര്‍ത്തന മേഖലകളും വിലയിരുത്തി മനസില്ലാക്കുകയും ചെയ്ത ശേഷം മാര്‍ തോമശ്ലീഹായിലൂടെ ലഭിച്ച പരമ്പരാഗത വിശ്വാസപൈതൃകം കാത്തുസൂക്ഷിക്കാന്‍ കാത്തലിക് ഫോറം കാഴ്ച്ചയര്പ്പിക്കുന്ന എല്ലാ പ്രയത്നങ്ങള്‍ക്കും സര്‍വ്വവിധ മംഗളങ്ങളും പ്രാര്‍ത്ഥനയും പിന്തുണയും നേരുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല