മുംബൈ: ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയുമായി കേരള പേസര്‍ ശ്രീശാന്തിന് എന്തെങ്കിലും പ്രശ്നമുണ്ടോ? എന്നാല്‍ അത്തരത്തില്‍ യാതൊരു അഭിപ്രായവ്യത്യാസവും തങ്ങള്‍ തമ്മിലില്ലെന്ന് ശ്രീശാന്ത് വ്യക്തമാക്കി. ധോണിയെ സഹോദരനെപ്പോലെയാണ് കാണുന്നതെന്നും ശ്രീ പറഞ്ഞു.
എന്തിനാണ് ഇത്രയധികം ഒച്ചപ്പാടുകള്‍ ഉണ്ടാകുന്നത് എന്നത് മനസിലാകുന്നില്ല. ധോണിയുമായി പ്രശ്നമൊന്നുമില്ല. അദ്ദേഹം ടീം ക്യാപ്റ്റനാണ്. എന്റെ സ്വഭാവത്തില്‍ എന്തെങ്കിലും പിശകുണ്ടായാല്‍ വിമര്‍ശിക്കാന്‍ ധോണിക്ക് അവകാശമുണ്ട്. അതിനെയാണ് ഇത്രയും ഊതിവീര്പ്പിക്കുന്നതെന്നും ശ്രീശാന്ത് വ്യക്തമാക്കി.
ലോകകപ്പ് ഫൈനലില്‍ മികച്ച പ്രകടനം നടത്താനാകാത്തതില്‍ നിരാശയുണ്ടെന്നും ഐ.പി.എല്ലില്‍ കൊച്ചിക്കുവേണ്ടി നല്ല കളി കാഴ്ച്ചവെക്കുമെന്നും ശ്രീശാന്ത് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല