1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 21, 2011

എന്‍.എച്ച്.എസ് പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് ജോലി നഷ്ടമാകുന്നതിന്റേയും മറ്റും വാര്‍ത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. നിരവധി തൊഴിലവസരങ്ങളാണ് നഷ്ടമാവുക എന്ന ആശങ്ക ഇപ്പോഴും നിലനില്‍ക്കുന്നു. എന്നാല്‍ ഇപ്പോഴും ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ ലഭ്യമാണെന്ന് വ്യക്തമാക്കുന്ന പരസ്യങ്ങള്‍ എന്‍.എച്ച്. എസിന്റെ സൈറ്റില്‍ ലഭ്യമാണ് എന്നതാണ് രസകരമായ വസ്തുത.

എന്‍.എച്ച്.എസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് തൊഴിലവസരങ്ങളുടെ പരസ്യം നല്‍കിയിരിക്കുന്നത്. ഓരോ മാസവും 20,000 ഓളം ജോലി അവസരങ്ങള്‍ ലഭ്യമാണെന്നാണ് പരസ്യപ്പെടുത്തിയിരിക്കുന്നത്. അതിനിടെ ഈയാഴ്ച്ചയിലെ ഒരൊറ്റദിവസം 6,175 പോസ്റ്റുകള്‍ ഒഴിവുണ്ടെന്നും സൈറ്റിലെ പരസ്യത്തിലൂടെ വ്യക്തമാകുന്നുണ്ട്. ഓരോ പോസ്റ്റിനും പൗണ്ടുകളാണ് ശമ്പളമായി ലഭിക്കുക. ഡോക്ടര്‍മാരുടേയും നേഴ്‌സുമാരുടേയും മറ്റ് ജോലിക്കാരുടേയും ഒഴിവുകളാണ് പരസ്യപ്പെടുത്തിയിരിക്കുന്നത്.

‘ 5 ഫോര്‍ ലൈഫ് ഓഫീസര്‍’, ‘ സൈക്കോസെക്ഷ്വല്‍ കൗണ്‍സിലര്‍, ബി.എം.ഇ ഇന്‍ഈക്വാലിറ്റി ഔട്ട്‌റീച്ച് വര്‍ക്കര്‍ തുടങ്ങി അത്ര പരിചിതമല്ലാത്ത പോസ്റ്റുകളും ഒഴിഞ്ഞുകിടക്കുന്നുണ്ടെന്നും പരസ്യം സൂചിപ്പിക്കുന്നു. പരസ്യത്തില്‍ നല്‍കിയിരിക്കുന്ന 265 ഓളം തൊഴിലുകള്‍ക്കും വാര്‍ഷികശമ്പളം ഏതാണ്ട് 90,000 പൗണ്ടിലധികം വരും. തൊഴിലവസരങ്ങളെക്കുറിച്ചുള്ള പരസ്യം പുറത്തുവന്നതോടെ എന്‍.എച്ച്.എസിന്റെ സാമ്പത്തികഭദ്രതയെക്കുറിച്ച് സംശയം ഉയര്‍ന്നിട്ടുണ്ട്.

എന്‍.എച്ച്.എസിന് നല്‍കുന്ന സാമ്പത്തിക സഹായത്തില്‍ അത്ര വലിയ ഇടിവൊന്നും ഉണ്ടായിട്ടില്ലെന്ന് ഈ പരസ്യങ്ങള്‍ സൂചിപ്പിക്കുന്നതായി വിമര്‍ശകര്‍ പറയുന്നു. എന്നാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നീങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പല പ്രമുഖ സ്ഥാപനങ്ങളും തൊഴിലുകളില്‍ വന്‍ വെട്ടിച്ചുരുക്കലാണ് നടപ്പിലാക്കാന്‍ പോകുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.