സാമ്പത്തികമാന്ദ്യം എന്‍.എച്ച്.എസിനെ സാവധാനം ബാധിക്കുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നതിനിടെ ശസ്ത്രക്രിയക്കും മറ്റ് ചികില്‍സകള്‍ക്കുമായി ഏറെ സമയം കാത്തിരിക്കേണ്ടി വരുന്നുവെന്ന് വ്യക്തമായി.
15 ശതമാനത്തോളം ആളുകള്‍ ചികില്‍സയ്ക്കുവേണ്ടി ഫെബ്രുവരി മുതല്‍ കാത്തുകിടക്കുകയാണെന്നാണ് ഹെല്‍ത്ത് ചാരിറ്റിയായ കിംഗ്‌സ് ഫണ്ട് കണ്ടെത്തിയിരിക്കുന്നത്. ഇത്തരത്തില്‍ കാത്തിരിക്കേണ്ട സമയത്തിന്റെ അളവില്‍ നേരത്തേ കുറവ് വരുത്തിയിരുന്നുവെങ്കിലും അതൊന്നും പ്രാവര്‍ത്തികമാക്കാന്‍ സാധിച്ചിട്ടില്ല എന്നാണ് വ്യക്തമാകുന്നത്.
സാമ്പത്തികമായ ഞെരുക്കമാണ് എന്‍.എച്ച്.എസ് പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിച്ചിട്ടുള്ളതെന്നാണ് കിംഗ്‌സ് ഫണ്ടിലെ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനായ പ്രൊഫ.ജോണ്‍ ആപ്പിള്‍ബി പറയുന്നത്. കാത്തിരിപ്പ് സമയം വര്‍ധിക്കുന്നത് ഇതിന്റെ ഫലമായിട്ടാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാത്തിരിപ്പ് സമയം കുറയ്ക്കുമെന്ന പ്രഖ്യാപനങ്ങളൊന്നും തന്നെ ഇതുവരെ നടപ്പാക്കാനായിട്ടില്ല.
കാത്തിരിപ്പ് സമയം ഇനിയും വര്‍ധിക്കുമെന്നാണ് സൂചനയെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ അപകടം മൂലവും മറ്റ് രോഗങ്ങള്‍ മൂലവും ആശുപത്രിയിലെത്തന്നവര്‍ക്കും ഏറെ സമയം കാത്തിരിക്കേണ്ടി വരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 26 എന്‍.എച്ച്.എസ് ഫിനാന്‍സ് ഡയറക്ടര്‍മാരുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്കു ശേഷമാണ് ഇത്തരമൊരു റിപ്പോര്‍ട്ട് കിംഗ്‌സ് ഫണ്ട് തയ്യാറാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല