ബോളിവുഡില്‍ ഐറ്റം നൃത്തം അവതരിപ്പിക്കുന്നവരുടെ പട്ടികയിലേക്ക് റാണി മുഖര്‍ജിയും. അക്ഷയ്കുമാറിനെ നായകനാക്കി സാജിദ് ഖാന് സംവിധാനം ചെയ്യുന്ന ‘ഹൗസ്ഫുള് 2′ എന്ന ചിത്രത്തിലാണ് റാണി ഐറ്റം ഡാന്‍സുമായി എത്തുന്നത്.
മികച്ച നര്ത്തികിയാണെന്ന് നേരത്തെ തെളിയിച്ച റാണി ഐറ്റം ഡാന്‍സ് പരീക്ഷിക്കുന്നത് ആദ്യമായാണ്. അസിനാണ് ചിത്രത്തിലെ നായിക. ഇതുവരെ താന്‍ ഒരു ഐറ്റം നമ്പര്‍ ചെയ്തിട്ടില്ലെങ്കിലും അത് ചെയ്യുന്നതില്‍ വിരോധമില്ലെന്ന് റാണി നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഹൗസ്ഫുള് 2 വില്‍ ഐറ്റം നമ്പര്‍ ചെയ്യുന്നു എന്ന വാര്‍ത്ത അംഗീകരിക്കാനോ, നിഷേധിക്കാനോ നടി തയ്യാറായിട്ടില്ല.
‘ദം മാരോ ദം’എന്ന ചിത്രത്തില്‍ ദീപിക പഡുകോണും ഐറ്റം നമ്പര്‍ ചെയ്തിരുന്നു. റീമാ കഗ്ടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമീര്‍ ഖാന്റെ നായികയായി അഭിനിയിച്ചു വരികയാണ് റാണി ഇപ്പോള്‍. ചിത്രത്തില്‍ ഒരു ലൈംഗിക തൊഴിലാളിയുടെ വേഷത്തിലാണ് ഇവര്‍ എത്തുന്നത്.
ഇതിനു മുമ്പ് മൂന്ന് തവണ റാണി വേശ്യ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. റാണി വേശ്യയായെത്തിയ ‘മംഗള്‍പാണ്ഡെ, ‘സാവരിയ, ‘ലഗാ ചുനരി മെം ദാഗ്’ എന്നീ ചിത്രങ്ങള്‍ ഹിറ്റായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല