പ്രഭുദേവ നയന്‍താര വിവാഹം ജൂലൈയിലുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. മുംബൈയില്‍ വച്ചാവും വിവാഹം നടക്കുക. ഇതിനുമുമ്പായി ആദ്യഭാര്യ റംലത്തിന് പ്രഭുദേവ 30 കോടി രൂപ മൂല്യമുള്ള സ്വത്തുവകകള്‍ കൈമാറും.
ഇതിനായുള്ള നിയമനടപടികള്‍ പ്രഭുദേവ ആരംഭിച്ചുകഴിഞ്ഞു. ജൂണ്‍ അവസാനിക്കുന്നതിന് മുമ്പ് തന്നെ ഇതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി രേഖകള്‍ കോടതിയില്‍ സമര്‍പ്പിക്കും. ഈ രേഖകള്‍ ലഭിച്ചാലുടന്‍ വിവാഹമോചനമനുവദിച്ചുള്ള വിധി കോടതിയുടെ ഭാഗത്തുനിന്നുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിവാഹമോചനം കഴിഞ്ഞാലുടന്‍ നയന്‍താരയുടെ കഴുത്തില്‍ താലിചാര്ത്താനാണ് പ്രഭുദേവയുടെ തീരുമാനം. മുംബൈയില്‍ നടക്കുന്ന വിവാഹച്ചടങ്ങില്‍ വളരെ അടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിക്കാനാണ് തീരുമാനം.
ഇപ്പോള്‍ വിശാല്‍ നായകനാകുന്ന ചിത്രത്തിന്റെ തിരക്കിലാണ് പ്രഭുദേവ. ഓഗസ്റ്റില്‍ സഞ്ജയ് ലീല ബന്‍സാലിയുടെ ഹിന്ദി ചിത്രത്തിന്റെ ജോലികള്‍ തുടങ്ങുകയും വേണം. അതിനാല്‍ ഇതിനു മുന്‍പ് തന്നെ വിവാഹം നടത്താനാണ് പദ്ധതി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല