1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 21, 2011


വാശിയേറിയ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വീണ്ടും അധികാരത്തിലെത്തുമെന്നു കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സിയുടെ റിപ്പോര്‍ട്ട്. 72 മുതല്‍ 75 വരെ സീറ്റുകളാണ് ഐബി എല്‍ഡിഎഫിന് പ്രതീക്ഷിയ്ക്കുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞശേഷം നല്‍കിയ രണ്ടാമതു റിപ്പോര്‍ട്ടിലാണ് ഈ വിലയിരുത്തല്‍. ആദ്യ റിപ്പോര്‍ട്ടില്‍ 84 സീറ്റ് ലഭിക്കുമെന്നായിരുന്നു. യു.ഡി.എഫ്. വീണ്ടും പ്രതിപക്ഷത്തിരിക്കേണ്ടിവരുമെന്നു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 67 സീറ്റാണ് യുഡിഎഫിനു പരമാവധി കിട്ടുമെന്ന് അവര്‍ കണക്കാക്കുന്നത്.

തലസ്ഥാന നഗരിയിലെ 14 സീറ്റുകള്‍ ഇരു മുന്നണിയും തുല്യമായി വീതിക്കും. കൊല്ലത്ത് 11 സീറ്റുകളില്‍ മൂന്നെണ്ണത്തിലാണ് യു.ഡി.എഫിനു വിജയസാധ്യത കാണുന്നത്. കോട്ടയത്ത് ഒമ്പതില്‍ ആറെണ്ണം യു.ഡി.എഫിനായിരിക്കും ലഭിക്കുക. ആലപ്പുഴയില്‍ ഇടതുപക്ഷത്തിനാണു മുന്‍തൂക്കം. ഒമ്പതില്‍ ആറിടത്ത് എല്‍.ഡി.എഫ്. വിജയം നേടുമെന്നാണു വിലയിരുത്തല്‍. എറണാകുളത്ത് യു.ഡി.എഫിന് എട്ടും തൃശൂരില്‍ ആറും സീറ്റുകളാണു പ്രതീക്ഷിക്കുന്നത്.

ഇടതുപക്ഷത്തിന് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ പ്രതീക്ഷിക്കുന്നത് കോഴിക്കോട് ജില്ലയില്‍ നിന്നാണ്. 13 സീറ്റില്‍ ഒമ്പതെണ്ണം. യു.ഡി.എഫിനു കൂടുതല്‍ സീറ്റുകള്‍ മലപ്പുറത്തു നിന്നാണു ലഭിക്കുക. 16 സീറ്റില്‍ 13 സീറ്റ് അവര്‍ ഇവിടെ വാരും. വയനാട് ജില്ലയിലെ മൂന്നു സീറ്റും യു.ഡി.എഫ്. സ്വന്തമാക്കും. സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ കണ്ണൂരില്‍ 11 സീറ്റില്‍ എട്ടെണ്ണവും ഇടതുപക്ഷത്തിനൊപ്പം നില്‍ക്കും. പാലക്കാട് ജില്ലയില്‍ 12ല്‍ എട്ടുവരെ സീറ്റുകള്‍ ഇടതുപക്ഷത്തിനു കിട്ടിയേക്കുമെന്നു റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

സിപിഎമ്മിന് 53, കോണ്‍ഗ്രസിന് 34, മുസ്ലിംലീഗിനു 17, സി.പി.ഐക്ക് 12 സീറ്റുകള്‍ കിട്ടുമെന്നാണു റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ബി.ജെ.പിക്ക് ഇത്തവണയും അക്കൗണ്ട് തുറക്കാനാവില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഇടതുമുന്നണി നേരിയ ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തുമെന്ന് സിപിഎം-സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റുകള്‍ കഴിഞ്ഞദിവസം വിലയിരുത്തിയിരുന്നു

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.