ലോകജനതയുടെ പാപപരിഹാരത്തിനായി യേശുക്രിസ്തു പീഡകള്‍ സഹിച്ചു കുരിശിലേറ്റപ്പെട്ടതിന്റെ ഓര്മ ആചരിച്ചു കൊണ്ട് ലോകമമെനാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ദുഖവെള്ളി ആചരിക്കുന്നു.യേശു വിനയത്തിന്റെ മഹനീയ മാതൃക കാണിച്ച പെസഹാ വ്യാഴത്തിന്റെ പിറ്റേന്നാണ് ദുഃഖ വെള്ളി.മരണത്തിനു വിധിക്കപ്പെട്ടതിനു ശേഷം പീലാത്തോസിന്റെ ഭവനം മുതല്‍ ഗാഗുല്‍ത്തമല മുകള്‍ വരെ കുരിശും വഹിച്ചു കൊണ്ടുള്ള യേശുവിന്റെ യാത്ര അനുസ്മരിച്ചു കൊണ്ട് വിശ്വാസികള്‍ ഈ ദിവസം കുരിശിന്റെ വഴി (പരിഹാര പ്രദക്ഷിണം) നടത്തുന്നു.ഇഗ്ലീഷില്‍ ഇതു ഗൂഡ് െ്രെഫഡേ എന്നാണ് അറിയപ്പെടുന്നത്. ഒരു തരത്തില്‍ ഇതു സന്തോഷത്തിന്റെ ദിനം കൂടിയാണ്.കാരണം കുരിശുമരണത്തിലൂടെ യേശു മാനവരാശിയെ പാപങ്ങളില്‍ നിന്ന് രക്ഷിക്കുകയാണ് ചെയ്തത്.
ചരിത്ര പ്രസിദ്ധമായ മാല്‍വേണ്‍ മല ചവിട്ടി ഇംഗ്ലണ്ടിലെ മലയാളികള്‍ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു.പ്രകൃതി രമണീയമായ മാല്‍വേണ്‍ കുന്നുകളുടെ അടിവാരത്തു നിന്നും രാവിലെ 9.30ന് ആരംഭിക്കുന്ന കുരിശിന്റെ വഴിയ്ക്ക് മാല്‍വേണ്‍ സെന്റ് ജോസഫ് ചര്‍ച്ച് വികാരി മോണ്സിങ്ങോര് റവ.ഫാദര്‍ പാട്രിക്ക് കില്ഗാരിഫിന്റെ അനുഗ്രഹ പ്രാര്‍ത്ഥനയോടെ തുടക്കമാകും. മാല്‍വേണില്‍ താമസിക്കുന്ന മലയാളി കുടുംബങ്ങള്‍ സംഘടിപ്പിയ്ക്കുന്ന പീഡാനുഭവ യാത്രയ്ക്ക് ഇംഗ്ലണ്ടിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് വിശ്വാസികള്‍ സംബന്ധിയ്ക്കും.
അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തില്‍ സേവനമനുഷ്ടിച്ചിരുന്നതും ഇപ്പോള്‍ ബര്‍മിംങ്ഹാം സീറോ മലബാര്‍ രൂപതയുടെ ചാപ്ലിന് ആയി സേനവമനുഷ്ഠിയ്ക്കുകയും ചെയ്യുന്ന ഫാദര്‍ സോജി ഓലിക്കലും യു.കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വൈദികരും ആത്മീയ ശ്രുശ്രൂഷകരും മാല്‍വേണ്‍ മലകയറ്റത്തിന് നേതൃത്വം നല്‍കും.
ഇംഗ്ലണ്ടിന്റെ പ്രകൃതി സംരക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട മാല്‍വേണ്‍ മലനിരകള്‍ പ്രകൃതി ഭംഗികൊണ്ട് അനുഗ്രഹീതമാണ്. ഇവിടെ നിന്ന് ലഭിയ്ക്കുന്ന ഭൂഗര്‍ഭ ജലം രാജ്യത്താകെ പ്രസിദ്ധമാണ്. മാധ്യകാലഘട്ടത്തില്‍ ഇവിടെ ഉണ്ടായിരുന്ന െ്രെകസ്തവ സന്യാസിമാരാണ് ഈ വെള്ളം ആദ്യമായി ശേഖരിച്ച് ഉപയോഗിച്ചിരുന്നത് എന്നാണ് ഐതിഹ്യം. വോക് ഷെയര്‍, ഹിയര്‍ഫോര്‍ഡ് ഷൈര്‍, ഗ്ലൗസെസ്റ്റര്‍ ഷൈര്‍, എന്നീ മൂന്ന് കൗണ്ടികളുടെ അതിര്‍ത്തി പങ്കിടുന്ന മാല്‍വേണ്‍ മല നിരകളിലെ ഏറ്റവും ഉയരം കൂടിയ ബീകണ്‍ എന്ന പോയിന്റ് ആണ്. തീര്‍ത്ഥാടകര്‍ പീഡാനുഭവ പാതയാക്കി മാറ്റുന്നത്. 1395 അടി ഉയരമുള്ള കുന്നില്‍ മുകളിലേയ്ക്ക് കുട്ടികളെയും കൊണ്ടുപോകാനുഉള്ള സൗകര്യമുണ്ട്.
സ്ഥലപരിമിത ഉള്ളതിനാല്‍ പീഡാനുഭവയാത്രയ്ക്ക് വരുന്നവര്‍ കഴിവതും ബസ് കോച്ച് ബുക്ക് ചെയ്തു വരുവാന്‍ താല്പര്യപ്പെടുന്നു. തീര്‍ത്ഥാടകര്‍ രാവിലെ കൃത്യം 9.15ന് എത്തിച്ചേരുവാന്‍ ശ്രമിയ്ക്കണമെന്ന് താല്പര്യപ്പെടുന്നു. എത്തിച്ചേരേണ്ട പോസ്റ്റ് കോഡ് ബീകോണ്‍ റോഡ് അപ്പര്‍
കോള്‍വാള്‍, മാല്‍വേണ്‍, വൂസ്റ്റര്‍ഷയര്‍ . WR14 4EH
ഷോണി ജോസ്0791134421
ബിജു ചാക്കോ07865087751
ബിജു എബ്രഹാം07795810900
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല