1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 22, 2011


കേരളാ അസോസിയേഷന്‍ സ്റ്റാഫോര്‍ഡ് സംഘടിപ്പിച്ച കുട്ടികളുടെ മത്സരപരിപാടി വസന്തോത്സവം 2011 ഏപ്രില്‍ 16 ശനിയാഴ്ച നടന്നു.കേരള അസോസിയേഷന്‍ സ്റ്റാഫോര്‍ഡ് ട്രഷറര്‍ സുനില്‍ രാജന്റെ സ്വാഗതപ്രസംഗത്തോടെ പരിപാടികള്‍ക്ക് തുടക്കമായി.. പ്രീ സ്കൂള്‍ ,റിസെപ്ഷന്‍ വിഭാഗങ്ങള്‍ക്കും ,ഈയര്‍ 1 ,2 ,3 എന്നീ വിഭാഗങ്ങള്‍ക്കും വെവ്വേറെ മത്സരങ്ങള്‍ നടന്നു .

ഈ രണ്ട് വിഭാഗങ്ങളിലായി പ്രസംഗം, പാട്ട്, കഥപറയല്‍, ഡാന്‍സ്, പ്രച്ഛന്നവേഷം എന്നീ മത്സരങ്ങളാണു നടന്നത്. 17 കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു. ബിപിന്‍മാത്യവും ഭാര്യയും ചേര്‍ന്നുപാടിയ ഗാനം, അനീഷ് മാത്യു, നിരഞ്ജന്‍ വാസുദേവന്‍, എന്നിവരുടെ ഗാനം, സുനില്‍ രാജന്റെ ONV കവിതയും മത്സരത്തില്‍ പങ്കെടുത്ത കുരുന്നു പ്രതിഭകള്‍ക്ക് പ്രോത്സാഹനമേകി .

കുട്ടികളെ ആരോഗ്യകരമായ ഭക്ഷണരീതി പഠിപ്പിക്കുന്നതിന്റെ ഭാഗമായി പഴവര്‍ഗങ്ങളും വെള്ളവും നല്‍കി.അസോസിയേഷന്റെ കുട്ടികളുടെ പരിപാടിയില്‍ ഈ ഭക്ഷണ രീതിയാണ് അവലംബിക്കപെടുന്നത്.അസോസിയേഷന്‍ വൈസ്പ്രസിഡന്റ് ഡോക്ട്ടര്‍ വാസുദേവന്റെ നന്ദിപ്രസംഗത്തോടെ പരിപാടികള്‍ അവസാനിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.